Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിസാമിെൻറ തിരോധാനം:...

നിസാമിെൻറ തിരോധാനം: ആ​ക്​​ഷ​ൻ കൗൺസിൽ രൂപവത്കരിച്ചു

text_fields
bookmark_border
പൂച്ചാക്കൽ: നിസാമിെൻറ തിരോധാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിസാമിനെ കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമാകാത്തതിനാൽ ബന്ധുക്കളും പ്രദേശവാസികളും ചേർന്നാണ് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്. പാണാവള്ളി പഞ്ചായത്ത് 17-ാം വാർഡിൽ തോട്ടത്തിൽ നികർത്തിൽ താജു-റാഹത്ത് ദമ്പതികളുടെ മകൻ നിസാമുദ്ദീനെയാണ് (15) ഈ മാസം എട്ടുമുതൽ ദുരൂഹസാഹചര്യത്തിൽ കാണാതായത്. തളിയപറമ്പ് ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയ നിസാം പിന്നീട് തിരിച്ചുവന്നില്ല. അടുത്തദിവസം പൂച്ചാക്കൽ പൊലീസിൽ പരാതി നൽകിെയങ്കിലും മൂന്ന് ദിവസത്തിനുശേഷം മാധ്യമ ഇടപെടൽ ഉണ്ടായതിനെത്തുർന്നാണ് അന്വേഷണം തുടങ്ങിയത്. പൂച്ചാക്കൽ െപാലീസിൽനിന്ന് അന്വേഷണച്ചുമതല പിന്നീട് ചേർത്തല സി.ഐക്ക് കൈമാറിയെങ്കിലും തുമ്പ് ലഭിച്ചില്ല. ബംഗളൂ, മൂന്നാർ എന്നിവിടങ്ങളിൽ പോകാൻ ഇടയുണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് െപാലീസ് അന്വേഷണം ആ നിലക്കാണ് നീങ്ങുന്നത്. ഉത്സവദിവസം നിസാം പിതൃസഹോദരപുത്രൻ ഇർഫാനുമായി സൈക്കിളിൽ നാൽപത്തെണ്ണീശ്വരെത്ത സുഹൃത്തിെൻറ വീട്ടിൽ ചെന്നു. ബയോമെട്രിക് ലോക്ക് സിസ്റ്റമുള്ള നിസാമിെൻറ ഫോൺ ഏൽപിച്ച് ഇർഫാനെ പുറത്ത് നിർത്തിയശേഷമാണ് നിസാമുദ്ദീൻ സുഹൃത്തിെൻറ വീട്ടിലേക്ക് കയറിയത്. പിന്നീട് നിസാമിനെ ആരും കണ്ടിട്ടില്ല. സുഹൃത്തിെൻറ വീട്ടിൽ നിസാമിനെ അന്വേഷിച്ച് ചെന്ന ഇർഫാനോട് വീടിെൻറ പിൻഭാഗത്തുകൂടി നിസാം പോയെന്നാണേത്ര പറഞ്ഞത്. ഇവിടം കേന്ദ്രീകരിച്ച് പൊലീസ് വേണ്ടരീതിയിൽ അന്വേഷണം നടത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. തൃച്ചാറ്റുകുളം എൻ.എസ്.എസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായ നിസാം എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ മുഖ്യമന്ത്രി, ഡി.ജി.പി. കലക്ടർ തുടങ്ങിയവർക്ക് പരാതി നൽകാൻ ഒപ്പുശേഖരണം ആരംഭിച്ചതായും ഭാരവാഹികൾ പറഞ്ഞു. സി.പി.എം തൃച്ചാറ്റുകുളം എൽ.സി സെക്രട്ടറി ആർ. ജയചന്ദ്രൻ (ചെയ.), നിസാമിെൻറ മാതാവ് റാഹത്ത്, ബന്ധു സുഹൈൽ (കൺ.), ആക്ഷൻ കൗൺസിൽ എക്സിക്യൂട്ടിവ് അംഗങ്ങളായ ജില്ല പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർമല ശെൽവരാജ്, പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജേഷ് വിവേകാനന്ദ, വെൽഫെയർ പാർട്ടി പാണാവള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വി.എ. നാസിമുദ്ദീൻ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story