Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2016 11:56 AM GMT Updated On
date_range 15 Jun 2016 11:56 AM GMTപല്ലാരിമംഗലം മേഖലയില്‍ വൈദ്യുതി തടസ്സം പതിവാകുന്നു
text_fieldsbookmark_border
കോതമംഗലം: ഒരാഴ്ചയായി പല്ലാരിമംഗലം മേഖലയില്‍ വൈദ്യുതി തടസ്സം പതിവാകുന്നു. രാത്രിയും പകലും ഇടതടവില്ലാതെ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെടുകയാണ്. പോത്താനിക്കാട് വൈദ്യുതി സെക്ഷന്‍ കീഴിലാണ് പല്ലാരിമംഗലം മേഖലയിലെ വൈദ്യുതി വിതരണം നടക്കുന്നത്. ഈട്ടിപ്പാറ, പള്ളിക്കുന്ന്, കുടമുണ്ട, മടിയൂര്‍ ഉള്‍പ്പെടെയുള്ള ട്രാന്‍സ്ഫോര്‍മറുകളിലാണ് ഏറ്റവും അധികം പ്രശ്നം നേരിടുന്നത്. പള്ളിക്കുന്ന് ട്രാന്‍സ്ഫോര്‍മറിന് കിഴില്‍ 10 ദിവസത്തിലേറെയായി വൈദ്യുതി നിരന്തരം തടസപ്പെടുകയാണ്. സെക്ഷന്‍ ഓഫിസില്‍ അന്വേഷിച്ചാല്‍ പലപ്പോഴും മറുപടി ലഭിക്കാറില്ല. നിരുത്തരവാദപരമായാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. പകല്‍ മുഴുവന്‍ വൈദ്യുതി തടസ്സപ്പെട്ട് സന്ധ്യയോടെ വൈദ്യുതി വന്നാലും രാത്രി വീണ്ടും മുടങ്ങുന്ന സ്ഥിതിയാണ്. തുടര്‍ച്ചയായ വൈദ്യുതി തടസ്സത്തിന്‍െറ കാരണം കണ്ടത്തൊന്‍ ഇതുവരെ കഴിഞ്ഞിട്ടില്ളെന്നാണ് വൈദ്യുതി വകുപ്പ് അധികൃതര്‍ പറയുന്നത്. വൈദ്യുതി തടസ്സത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഉപരോധമടക്കമുള്ള സമരങ്ങള്‍ക്ക് തയാറെടുക്കുകയാണ് നാട്ടുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story