Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2016 12:08 PM GMT Updated On
date_range 2016-12-12T17:38:00+05:30തോടുകളുടെ നവീകരണം: മന്ത്രിക്ക് നിവേദനവുമായി ഇരുമുന്നണികളും
text_fieldsചെങ്ങമനാട്: കാഞ്ഞൂര്‍, ചെങ്ങമനാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം പഞ്ചായത്തുകളുമായി ബന്ധപ്പെട്ട ചെങ്ങല്‍തോടും, കൈതക്കാട്, തുമ്പാത്തോട് തുടങ്ങിയ പെരിയാറിന്‍െറ കൈവഴികളും, ഇടത്തോടുകളും സംരക്ഷിക്കണമെന്നാവശ്യം ശക്തമാവുകയാണ്. തോടുകളുടെ നവീകരണം ആവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികളും സി.പി.എം ചെങ്ങമനാട് ലോക്കല്‍ കമ്മിറ്റി നേതാക്കളും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിന് നിവേദനങ്ങള്‍ സമര്‍പ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് റണ്‍വെ നിര്‍മിച്ചതോടെയാണ് ചെങ്ങല്‍ത്തോട് അടഞ്ഞത്. പകരം വിമാനത്താവള കമ്പനി നിര്‍മിച്ച തോടും നശിച്ചു. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ അനധികൃത നിര്‍മാണവും നടത്തുകയാണ്. പ്രദേശവാസികള്‍ക്ക് കുടിവെള്ളത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കും വെള്ളം ലഭിക്കാതെ വലയുകയാണെന്ന് നേതാക്കളും ജനപ്രതിനിധികളും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ജനപ്രതിനിധി സംഘത്തില്‍ ജില്ല പഞ്ചായത്തംഗം സരള മോഹനന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആശ ഏല്യാസ്, ദിലീപ് കപ്രശ്ശേരി, രാജേഷ് മടത്തിമൂല, എം.ഡി.ലോനപ്പന്‍, അല്‍ഫോന്‍സ വര്‍ഗീസ്, കെ.സി. മാര്‍ട്ടിന്‍ എന്നിവരും, സി.പി.എം നിവേദക സംഘത്തില്‍ ലോക്കല്‍ സെക്രട്ടറി പി.ജെ. അനില്‍, പഞ്ചായത്ത് പ്രസിഡന്‍റ് രാജേഷ് മടത്തിമൂല, ഇ.എം. സലിം എന്നിവരും പങ്കെടുത്തു.
Next Story