കാസർകോട്: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കൊടുങ്കാറ്റായുയരുന്ന ു. ദിനംപ്രതി പ്രതിഷേധസംഗമങ്ങളും സമരങ്ങളുമാണ് ജില്ലയിലെ തെരുവുകളിൽ പടരുന്നത ്. പൗരത്വ ഭേദഗതി നിയമം പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രമേയം മുഖേന ആവശ്യപ്പെ ട്ടു. വികസന സ്ഥിരംസമിതി അധ്യക്ഷൻ ടി.ഡി. കബീർ പ്രമേയം അവതരിപ്പി ച്ചു. അംഗം മല്ലിക ടീച്ചർ പിന്താങ്ങി. പ്രസിഡൻറ് സി.എച്ച്്. മുഹമ്മദ് ചായിൻറടി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് അലീന ഷിനൂൻ, ആയിഷ സഹദുല്ല, എ.എസ്. അഹമ്മദ്, മെംബർമാരായ താഹിറ യൂസഫ്, താഹിറ താജുദ്ദീൻ, യശോദ, അവിനാഷ്, പ്രഭാശങ്കർ മാഷ്, കദീജ മഹമൂദ്, അപ്സത് മുനീർ തുടങ്ങിയവർ പങ്കെടുത്തു.
കാഞ്ഞങ്ങാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കാഞ്ഞങ്ങാട്ട് സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു. കെ.വി. കൃഷ്ണൻ ഉദ്ഘാടനംചെയ്തു. കരീം കുശാൽ നഗർ അധ്യക്ഷതവഹിച്ചു. അഡ്വ. സി. ഷുക്കൂർ ഭരണഘടനയുടെ ആമുഖം വായിച്ചു. അഡ്വ. എൻ.എ. ഖാലിദ്, യു. തമ്പാൻ നായർ, വി.വി. പ്രസന്നകുമാരി, കുന്നത്ത് കരുണാകരൻ, മുത്തലിബ്, പാലാട്ട് ഇബ്രാഹിം, ഡി.വി. അമ്പാടി എന്നിവർ സംസാരിച്ചു. കാറ്റാടി കുമാരൻ സ്വാഗതം പറഞ്ഞു.കാഞ്ഞങ്ങാട്: ഗ്രീൻ സ്റ്റാർ സൗത്ത് ചിത്താരിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കോട്ട തീർത്തു. ക്ലബ് പ്രസിഡൻറ് ജംഷീദ് കുന്നുമ്മൽ അധ്യക്ഷതവഹിച്ചു. അൻവർ ഹസൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബക്കർ ഖാജ, ബഷീർ ജിദ്ദ, മുർഷിദ് ചാപ്പയിൽ, സഫിയ ഹസൈനാർ, മുഹമ്മദ്കുഞ്ഞി, എ.കെ. അന്തുക്ക, കെ.യു. ദാവൂദ്, ഉനൈസ് മുബാറക്, ബഷീർ തായൽ, അബ്ദുല്ല, ഹാറൂൻ, മുഹമ്മദ് കുഞ്ഞി, ഫൗസിയ, സുമയ്യ, റഷീദ, സാബിറ തുടങ്ങിയവർ പങ്കെടുത്തു.
വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോങ് മാര്‍ച്ച് നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് ഹരീഷ് പി. നായര്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം മുസ്ലിംലീഗ് ജന. സെക്രട്ടറി അഡ്വ. എം.ടി.പി. ഖരീം, യു.ഡി.എഫ് ചെയര്മാന് എം. അബൂബക്കറിന് പതാക കൈമാറി. ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. കെ.കെ. രാജേന്ദ്രന് സമാപന പൊതുയോഗം ഉദ്ഘാടനംചെയ്തു. എം. അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജെറ്റോ ജോസഫ്, പി.ആര്. രാഘവന്, ജോയി ജോസഫ്, ജാതിയില്‍ അസിനാര്‍, ഉമര്‍ മൗലവി, പി.സി. ഇസ്മായില്‍, എ. ദുല്‍കിഫിലി, അന്നമ്മ മാത്യു, എന്‍.പി. അബ്ദുല്‍ റഹ്മാന്, മാത്യു മാരൂര്‍, സിന്ധു ആൻറണി എന്നിവർ സംസാരിച്ചു.ഉദുമ: ‘ഒരേ ഒരിന്ത്യ ഒരൊറ്റ ജനത’ എന്ന മുദ്രാവാക്യമുയർത്തി കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ നയിക്കുന്ന ലോങ് മാർച്ചിൽ ഉദുമ നിയോജക മണ്ഡലത്തിൽനിന്ന് 1000 സ്ഥിരാംഗങ്ങളെ പങ്കെടുപ്പിക്കാൻ ഉദുമ നിയോജക മണ്ഡലം കോൺഗ്രസ് കൺവെൻഷൻ തീരുമാനിച്ചു.
യോഗം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനംചെയ്തു. മുളിയാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ചുമതല വഹിക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാർ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി.ആർ. വിദ്യാസാഗർ, ഗീതാ കൃഷ്ണൻ, ബാലകൃഷ്ണൻ പെരിയ, വിനോദ്കുമാർ പള്ളിയിൽ വീട്, കെ. മൊയ്തീൻകുട്ടി ഹാജി, സത്യൻ പൂച്ചക്കാട്, ഷാനവാസ് പാദൂർ, മണ്ഡലം പ്രസിഡൻറുമാരായ ടി. രാമകൃഷ്ണൻ, എം.പി.എം. ഷാഫി, വാസു മങ്ങാട്, സുകുമാരൻ ആലിങ്കാൽ, കുഞ്ഞികൃഷ്ണൻ മാടക്കാൽ, സി. അശോക് കുമാർ, ടി.കെ. ദാമോദരൻ, ജോസഫ് പാറത്തട്ടേൽ എന്നിവർ സംസാരിച്ചു. ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സി. രാജൻ പെരിയ സ്വാഗതവും ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് നന്ദിയും പറഞ്ഞു.
പാട്ടും വരയുമായി പ്രതിഷേധം
കാഞ്ഞങ്ങാട്: പാട്ടും വരയും പ്രഭാഷണങ്ങളുമായൊരു പ്രതിഷേധ സായാഹ്നത്തിനാണ് വ്യാഴാഴ്ച കാഞ്ഞങ്ങാട് നഗരം സാക്ഷിയായത്. കിസ്സ സാംസ്കാരിക സമന്വയം സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംഗമത്തിലാണ് പ്രതിഷേധം കലയുടെ ഭിന്നരൂപങ്ങൾ ധരിച്ചത്. ഭരണഘടനാശിൽപിയായ ഡോ. ബി.ആർ. അംബേദ്കറുടെ പേരിൽ നോർത്ത് കോട്ടച്ചേരിയിൽ ഒരുക്കിയ നഗറിൽ സമൂഹത്തിെൻറ വിവിധ മേഖലകളിലുള്ളവർ ഒന്നിച്ചു ചേർന്നു. ഭരണഘടന വായിച്ചും മാധവി, ശ്യാമ ശശി, ശ്യാം പ്രസാദ്, വിനോദ് അമ്പലത്തറ, സചീന്ദ്രൻ കാറഡുക്ക, സുരേന്ദ്രൻ കൂക്കാനം, ഇ.വി. അശോകൻ, വരദ നാരായണൻ എന്നിവർ തെരുവിൽ ചിത്രം വരച്ചു. മുഹമ്മദാലി കണ്ണൂർ, നാടൻ പാട്ടുകാരൻ സുഭാഷ് അറുകര, ജോജി എസ്. ബാബു, പി.എച്ച്. അനാമിക, അബ്ദുറഹ്മാൻ, ഷിജു നൊസ്റ്റാൾജിയ, മജീദ് ആവിയിൽ എന്നിവർ പാട്ടുപാടി. തുടർന്ന് നടന്ന പൊതുസമ്മേളനം എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. സി. ഷുക്കൂർ അധ്യക്ഷതവഹിച്ചു. അഡ്വ. രേഷ്മിത രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഷാഹിന നഫീസ, സന്തോഷ് ഏച്ചിക്കാനം എന്നിവർ സംസാരിച്ചു. ഹസൻ ശിഹാബ് ജാമിഅ മില്ലിയ്യ സമരാനുഭവം വിവരിച്ചു. കാസർകോടൻ കിസ്സ എന്ന പുസ്തകം ഡോ. അംബികാസുതൻ മാങ്ങാട് പ്രകാശനംചെയ്തു. മുഹമ്മദ് ഹാഫിലിെൻറ ‘ഒളിച്ചുകളിയുടെ സ്ക്രീൻ പ്ലേ’ പ്രഫ. എം.എ. റഹ്മാൻ പ്രകാശനംചെയ്തു. നൈറ്റ് ആൻഡ് ഫോഗ്, ലിറ്റിൽ ടെററിസ്റ്റ് എന്നീ സിനിമകളും രവി ഏഴോം സംവിധാനംചെയ്ത ഇത് നമ്മുടെ രാജ്യം നാടകവും അരങ്ങേറി.