കാസർകോട്: മത്സ്യമാർക്കറ്റിന് സമീപം റോഡരികിലെ വിൽപന ഒഴിപ്പിച്ചെങ്കിലും മത്സ്യം ലേലം ചെയ്യുന്നത് ഇപ്പോഴും റോഡരികിൽ. മൂന്നു ദിവസം മുമ്പാണ് നഗരസഭ അധികൃതർ െപാലീസി െൻറ സഹായത്തോട റോഡ് വക്കിലെ മത്സ്യവിൽപനക്കാരെ നീക്കിയത്. മാർക്കറ്റിൽ താൽക്കാലികമായി ഒരുക്കിയ വിപണനസ്ഥലത്തേക്കാണ് ഇവരെ മാറ്റിയത്. മാർക്കറ്റിലേക്ക് എത്തുന്നവർക്കും മത്സ്യവുമായി എത്തുന്ന വാഹനങ്ങൾക്കും ദുരിതമായതോടെയാണ് അധികൃതർ നടപടി സ്വീകരിച്ചത്.
നഗരസഭ 2.20 കോടി രൂപ െചലവിൽ മത്സ്യവിപണന കേന്ദ്രം നിർമിച്ചിരുന്നുവെങ്കിലും വിൽപന നടത്താനുള്ള സൗകര്യം ഇല്ലാത്തതിനാൽ തൊഴിലാളികൾ റോഡരികിലേക്ക് വിൽക്കാൻ നിർബന്ധിതരാവുകയായിരുന്നു. ഇവർ ഒഴിഞ്ഞതോടെ ഇപ്പോൾ മത്സ്യം ലേലംവിളി റോഡിലേക്ക് മാറിയിരിക്കുകയാണ്. ഇതിനെതിെര നഗരസഭ നടപടി സ്വീകരിക്കാത്തത് വിൽപനക്കാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.