ബദിയഡുക്ക: ശക്തമായ മഴയിലും കാറ്റിലും കുമ്പള ഉപജില്ല കലോത്സവ വേദിയും പന്തലും തകർന്നു. ഷേണി എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവത്തിെൻറ വേദിയും പന്തലുമാണ് തകർന്നത്. സംഭവത്തിൽ ബൺപത്തടുക്ക സ്കൂളിലെ യു.പി വിഭാഗം സെക്ഷനിലെ രാവണ്യ എന്ന കുട്ടിക്ക് കഴുത്തിന് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
പന്തൽ നിറയെ കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു. എന്നാൽ, ഓടിരക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. സ്കൂൾ അധികൃതരും സംഘാടകരും കാര്യക്ഷമമായി ഇടപെട്ടതിനാൽ കലോത്സവം മുടങ്ങാതെ നടന്നു.