മഞ്ചേശ്വരം: ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കൂടെ താമസിക്കുന്ന യുവാവിനെ കല്ലുകൊണ്ട് തലക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശി വിജയ് നായ്കാണ് (44) അറസ്റ്റിലായത്. ഇയാളുടെ കൂടെ താമസിക്കുന്ന കർണാടക ചിക്കമഗളൂരു സ്വദേശി നാഗരാജനെയാണ് (35) കല്ലുകൊണ്ട് തലക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഉപ്പള ഗോൾഡൻ ഗല്ലിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇരുവരും തമ്മിൽ മരം മുറിക്കുന്ന മെഷീനെ ചൊല്ലിയുണ്ടായ തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. ഗുരുതര പരിക്കേറ്റ നാഗരാജൻ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.