കാത്തിരിപ്പിന് വിരാമം; ആയംകടവ് പാലം ഉടൻ നടിന്​ സമർപ്പിക്കും

  • പു​ല്ലൂ​ര്‍ പെ​രി​യ, ബേ​ഡ​ടു​ക്ക പ​ഞ്ചാ​യ​ത്തുകളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​െൻറ നിർമാണമാണ്​ പൂർത്തിയായത്​ 

08:52 AM
23/08/2019
ആ​യം​ക​ട​വ് പാ​ലം

കാ​സ​ർ​കോ​ട്​: പൊ​തു​ജ​ന​ത്തി​​െൻറ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഏ​റെ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് ആ​യം​ക​ട​വ് പാ​ലം ഉ​ദ്ഘാ​ട​ന​സ​ജ്ജ​മാ​യി. പു​ല്ലൂ​ര്‍ പെ​രി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യും ബേ​ഡ​ടു​ക്ക പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ് ആ​യം​ക​ട​വ് പാ​ലം. ജി​ല്ല​യു​ടെ സ്വ​പ്ന​പ​ദ്ധ​തി കൂ​ടി​യാ​ണി​ത്. കാ​സ​ര്‍കോ​ട് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 14 കോ​ടി ചെ​ല​വി​ലാ​ണ് പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​ബാ​റി​ലെ​ത​ന്നെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പാ​ല​മാ​ണി​ത്. പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ജ​ന​ങ്ങ​ളു​ടെ ഏ​റെ​നാ​ള​ത്തെ യാ​ത്രാ​ദു​രി​തം അ​വ​സാ​നി​ക്കു​ക​യാ​ണ്. പെ​ര്‍ള​ട​ക്ക​ത്തി​ലെ വാ​വ​ടു​ക്കം പു​ഴ​ക്ക് കു​റു​കെ നാ​ലു തൂ​ണു​ക​ളി​ലാ​യി 25.32 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് നി​ര്‍മാ​ണം.

11.5 മീ​റ്റ​ര്‍ വീ​തി​യു​ള്ള പാ​ല​ത്തി​​െൻറ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​പ്പാ​ത​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പാ​ല​ത്തി​​െൻറ അ​ടി​ഭാ​ഗ​ത്താ​യി ഡി.​ടി.​പി.​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ പു​ഴ​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നു​ത​കു​ന്ന വി​നോ​ദ​കേ​ന്ദ്ര​ത്തി​​െൻറ നി​ര്‍മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബേ​ഡ​ടു​ക്ക പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന്​ പെ​രി​യ ഗ​വ.​ പോ​ളി​ടെ​ക്‌​നി​ക്, പെ​രി​യ ജി.​എ​ച്ച്.​എ​സ്.​എ​സ്, ന​വോ​ദ​യ സ്‌​കൂ​ൾ, സെ​ന്‍ട്ര​ല്‍ യൂ​നി​വേ​ഴ്‌​സി​റ്റി തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ദി​വ​സേ​ന നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​ത്തു​ന്ന​ത്. പാ​ലം ഈ ​വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഒ​ര​നു​ഗ്ര​ഹ​മാ​കും. പെ​രി​യ പി.​എ​ച്ച്.​സി, വി​വി​ധ ബാ​ങ്കു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ജോ​ലി​യു​ടെ ഭാ​ഗ​മാ​യും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യും ദി​വ​സ​വും ധാ​രാ​ളം പേ​ര്‍ എ​ത്തു​ന്നു​ണ്ട്.

ഈ ​യാ​ത്ര​ക്കാ​ര്‍ക്കെ​ല്ലാം ആ​യം​ക​ട​വ് പാ​ലം ആ​ശ്വാ​സ​മാ​കും. കു​ണ്ടം​കു​ഴി, ബേ​ഡ​ടു​ക്ക, പെ​ര്‍ള​ട​ക്കം, കൊ​ള​ത്തൂ​ർ, ക​രി​ച്ചേ​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍ക്കാ​ണ് പാ​ലം ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ക. അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ള്‍ പ​രി​ശോ​ധി​ക്കാ​നാ​യി ക​ഴി​ഞ്ഞ​ദി​വ​സം കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം.​എ​ല്‍.​എ, ക​ല​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു, കാ​സ​ര്‍കോ​ട് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ ഇ.​പി. രാ​ജ്മോ​ഹ​ന്‍, പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ വി​നോ​ദ്കു​മാ​ര്‍, ബേ​ഡ​ടു​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. രാ​മ​ച​ന്ദ്ര​ന്‍, പു​ല്ലൂ​ര്‍ പെ​രി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ശാ​ര​ദ എ​സ്. നാ​യ​ര്‍ എ​ന്നി​വ​ര്‍ പാ​ലം സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു.  

Loading...
COMMENTS