ലക്ഷങ്ങൾ മുടക്കിയ നഗരവിളക്കുകൾ കൺചിമ്മി

  • ഇരുട്ടിലായി കാ​സ​ർ​കോ​ട്  പുതിയ ബസ്​സ്​റ്റാൻഡ്​ പരിസരം 

09:59 AM
06/05/2019
കാ​സ​ർ​കോ​ട് പുതിയ ബസ്​സ്​റ്റാൻഡ്​ പരിസരത്തെ ​കത്താത്ത തെരുവ്​ വിളക്ക്​

കാ​സ​ർ​കോ​ട്: വി​ക​സ​ന​ത്തി​നാ​യി ഒ​രു​ഭാ​ഗ​ത്ത് മു​റ​വി​ളി​യും ച​ർ​ച്ച​ക​ളും ന​ട​ക്കു​മ്പോ​ൾ കാ​സ​ർ​കോ​ട് ന​ഗ​ര​ത്തെ ഇ​രു​ട്ടി​ലാ​ക്കി ന​ഗ​ര​സ​ഭ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച ഹൈ​മാ​സ്​​റ്റ് ലൈ​റ്റു​ക​ളും തെ​രു​വു​വി​ള​ക്കു​ക​ളും ക​ൺ​ചി​മ്മി. പു​തി​യ ബ​സ്​​സ്​​റ്റാ​ൻ​ഡ്​ മു​ത​ൽ എം.​ജി റോ​ഡ്, പ​ഴ​യ ബ​സ്​​സ്​​റ്റാ​ൻ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്​​റ്റ് വി​ള​ക്കു​ക​ൾ, തെ​രു​വു​വി​ള​ക്കു​ക​ൾ എ​ന്നി​വ​യാ​ണ് മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത്. വൈ​കീ​ട്ട് ഏ​ഴു ക​ഴി​ഞ്ഞാ​ൽ പ​ല ബ​സു​ക​ളും പു​തി​യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ന​ക​ത്ത് പ്ര​വേ​ശി​ക്കു​ന്നി​ല്ല. 

ഇ​വി​ടെ​യും ഇ​രു​ട്ടാ​ണ്. ന​ഗ​ര​ത്തി​ന് പു​റ​ത്തു​ള്ള​വ​ർ ബ​സ് കാ​ത്തി​രി​ക്കു​ന്ന​ത് റോ​ഡ​രി​കി​ലാ​ണ്. വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​കു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ അ​തി​ൽ​നി​ന്നു​ള്ള ലൈ​റ്റു​ക​ളു​ടെ പ്ര​കാ​ശ​ത്തി​ലാ​ണ് റോ​ഡു​ക​ൾ​ത​ന്നെ കാ​ണു​ന്ന​ത്. പോ​സ്​​റ്റു​ക​ളി​ൽ സ്ഥാ​പി​ച്ച ലൈ​റ്റു​ക​ൾ ക​ൺ​ചി​മ്മി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​നും പ്ര​യാ​സ​പ്പെ​ടു​ന്നു. ഇ​തി​ന് പു​റ​േ​മ ന​ഗ​ര​ത്തി​ലെ ഇ​ട​റോ​ഡു​ക​ളി​ൽ സ്ഥാ​പി​ച്ച വൈ​ദ്യു​തി ലൈ​റ്റു​ക​ൾ പ​ല​പ്പോ​ഴും ക​ത്താ​ത്ത​തും കാ​ൽ​ന​ട-​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ല​ക്ഷ​ങ്ങ​ൾ ​െച​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഹൈ​മാ​സ്​​റ്റ്-​തെ​രു​വ് ലൈ​റ്റു​ക​ൾ ക​ൺ​ചി​മ്മി​യ​ത്.

Loading...
COMMENTS