Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസഹപാഠിയുടെ വീട്...

സഹപാഠിയുടെ വീട് യാഥാർഥ്യമാക്കി

text_fields
bookmark_border
സഹപാഠിയുടെ വീട് യാഥാർഥ്യമാക്കി
cancel
camera_alt????? ??.??.??.?????.??? ??.???.??? ????????? ????????????????? ???????? ????

തൃ​ക്ക​രി​പ്പൂ​ർ: സ്വ​ന്ത​മാ​യി ഒ​രു​തു​ണ്ട് മ​ണ്ണോ കി​ട​പ്പാ​ട​മോ ഇ​ല്ലാ​തി​രു​ന്ന സ​ഹ​പാ​ഠി​യു​ടെ നോ​വ ​റി​ഞ്ഞ കു​ഞ്ഞു​മ​ന​സ്സു​ക​ൾ​ക്ക് ഇ​ത് ആ​ത്മ​നി​ർ​വൃ​തി​യു​ടെ നി​മി​ഷ​ങ്ങ​ൾ. ര​ണ്ടു​വ​ർ​ഷം മു​മ്പ് അ​വ​രേ ​റ്റെ​ടു​ത്ത സ​ഹ​പാ​ഠി​യു​ടെ വീ​ട് യാ​ഥാ​ർ​ഥ്യ​മാ​യ​തി​​െൻറ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് പ​ട​ന്ന എം.​ആ​ർ.​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും. വി.​എ​ച്ച്.​എ​സ് എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റെ​ടു​ത്ത് പൂ​ർ​ത്തി​യാ​ക്കി​യ വീ​ട് ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​വി.​എ​ച്ച്.​എ​സ്.​ഇ ഡ​യ​റ​ക്ട​ർ പ്ര​ഫ. എ. ​ഫാ​റൂ​ഖ് കൈ​മാ​റും. വി.​എ​ച്ച്.​എ​സ്.​ഇ ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യു​ടെ കു​ടും​ബ​ത്തി​നാ​ണ് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്.

ഈ ​കു​ട്ടി ഒ​മ്പ​താം​ത​ര​ത്തി​ൽ പ​ഠി​ക്കു​മ്പോ​ൾ എ​ൻ.​എ​സ്.​എ​സ് വ​ള​ൻ​റി​യ​ർ​മാ​ർ ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് കു​ടും​ബ​ത്തി​​െൻറ ദ​യ​നീ​യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ട്ട​ത്. കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും നാ​ലു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. വീ​ടു​നി​ർ​മി​ക്കാ​ൻ സ്ഥ​ലം ക​ണ്ടെ​ത്തു​ക​യെ​ന്ന​താ​യി​രു​ന്നു ആ​ദ്യ​ക​ട​മ്പ. കാ​ന്തി​ലോ​ട്ട് വ​ണ്ണ​ത്താ​ൻ​വ​ള​പ്പി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ ചെ​ല​വി​ൽ അ​ഞ്ചു സ​െൻറ്​ സ്ഥ​ലം ക​ണ്ടെ​ത്തി. യു​വ​വ്യ​വ​സാ​യി പി. ​അ​ൻ​സാ​രി സ്ഥ​ലം വാ​ങ്ങി​ക്കാ​നു​ള്ള മു​ഴു​വ​ൻ തു​ക​യും സം​ഭാ​വ​ന ചെ​യ്ത​തോ​ടെ നാ​ട്ടു​കാ​ർ ഒ​ന്ന​ട​ങ്കം വീ​ടു​നി​ർ​മാ​ണ​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി. പ​ട​ന്ന​യി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പി.​ടി.​എ​യു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ പി. ​സു​നി​ൽ​കു​മാ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റും പ​ട​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​സി. ഫൗ​സി​യ ചെ​യ​ർ​മാ​നും പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ വി.​കെ. മ​ഖ്‌​സൂ​ദ​ലി വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​നു​മാ​യി രൂ​പ​വ​ത്​​ക​രി​ച്ച ക​മ്മി​റ്റി 12 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് വീ​ട് പൂ​ർ​ത്തി​യാ​ക്കി​യ​ത്. പി. ​അ​ൻ​സാ​രി സ്ഥ​ല​ത്തി​​െൻറ രേ​ഖ കൈ​മാ​റു​ന്ന പ​രി​പാ​ടി​യി​ൽ വി.​എ​ച്ച്.​എ​സ്.​ഇ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ജി.​പി. സ​ജി​ത് ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​പി. അ​ബ്​​ദു​ല്ല, മാ​നേ​ജ​ർ ടി.​എം.​സി. കു​ഞ്ഞ​ബ്​​ദു​ല്ല, പ്രേ​ഗ്രാം ഓ​ഫി​സ​ർ പി. ​സു​നി​ൽ​കു​മാ​ർ, ഇ.​പി. പ്ര​കാ​ശ​ൻ, കെ. ​വി​ലാ​സി​നി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story