ലോക്​സഭ തെരഞ്ഞെടുപ്പ്​ കൊലപാതക രാഷ്​ട്രീയത്തിന് മറുപടി -നീലകണ്​ഠൻ

05:02 AM
13/03/2019
ബദിയഡുക്ക: കൊലപാതക രാഷ്ട്രീയത്തിനുള്ള ശക്തമായ ജനവിധിയായിരിക്കും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടാവുകയെന്ന് കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ പറഞ്ഞു. പെരിയ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബദിയടുക്ക മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് രാമ പാട്ടാളി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.എൻ. കൃഷ്ണഭട്ട്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഖാദർ മാന്യ, ചാന്ദ്രഹാസ റൈ, കുഞ്ചർ മുഹമ്മദ്, ഗംഗാധര ഗേളിയടുക്ക, ഷാഫി ബദിയഡുക്ക, ലോഹിതാക്ഷൻ, സിജി ബദിയഡുക്ക, മാത്യു ഉക്കിനടുക്ക, അബൂബക്കർ കന്യപ്പടി, ഐത്തപ്പ ചെന്നഗുളി, ജയശ്രീ, അനിത ക്ലസ്ത എന്നിവർ സംസാരിച്ചു.
Loading...
COMMENTS