നിയമസഭ പരിസ്ഥിതിസമിതി സിറ്റിങ്​ ജനുവരി നാലിന്

05:05 AM
06/12/2018
കാസർകോട്: കേരള നിയമസഭയുടെ പരിസ്ഥിതിസംബന്ധിച്ച സമിതി ജനുവരി നാലിന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയിലെ വിവിധ പരിസ്ഥിതിമലിനീകരണ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമിതിയുടെ പരിഗണനയിലുള്ള നിവേദനങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍നിന്ന് തെളിവെടുപ്പ് നടത്തും. ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പരിസ്ഥിതിപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കുന്നതിന് അവസരം ഉണ്ടായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Loading...
COMMENTS