സംസ്ഥാനത്ത്​ സ്​കൂൾ ​പ്രൊട്ടക്​ഷൻ ഗ്രൂപ്പുകൾ നിർജീവം; പുനഃസംഘടന നടപ്പാക്കുന്നില്ല

06:14 AM
06/10/2018
കാസർകോട്: സംസ്ഥാനത്ത് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ നിർജീവം. എന്നാൽ, ഗ്രൂപ്പുകൾ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യത്തിന് പരിഗണനയുമില്ല. സംസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമാഫിയയുടെയും മറ്റും പ്രവർത്തനങ്ങൾ ശക്തമാകുന്നതായുള്ള വാർത്തകൾ നിരന്തരം ഉയരുന്നതിനിടെയാണ് ഗ്രൂപ്പുകളുടെ പ്രവർത്തനം നിർജീവമായത്. 2011ലാണ് സംസ്ഥാന സർക്കാർ വിദ്യാർഥികൾ ചൂഷണത്തിന് ഇരയാവുന്നത് തടയുക, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഇല്ലാതാക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെ സ്കൂളുകൾതോറും എസ്.പി.ജി ഗ്രൂപ്പുകൾ തുടങ്ങിയത്. നിലവിലെ സർക്കുലർ അനുസരിച്ച് ഒാരോ പൊലീസ്സ്റ്റേഷൻ പരിധിയിലെയും സ്കൂളുകളിൽ അതത് സ്റ്റേഷൻ ഹൗസ് ഒാഫിസറാണ് എസ്.പി.ജിയുടെ കൺവീനർ. മാസത്തിലൊരിക്കലെങ്കിലും സമിതി കൂടിയിരിക്കണമെന്നായിരുന്നു തുടക്കത്തിലുള്ള നിർദേശം. എന്നാൽ, ജോലിത്തിരക്കുകൾക്കിടയിൽ സ്റ്റേഷൻ ഹൗസ് ഒാഫിസർക്ക് പലപ്പോഴും എസ്.പി.ജി യോഗം വിളിച്ചുചേർക്കാൻ സാധിക്കാറില്ല. ഇത് ഗ്രൂപ്പി​െൻറ പ്രവർത്തനം നിർജീവമാകാൻ കാരണമായി. സ്റ്റേഷൻ ഹൗസ് ഒാഫിസർക്ക് പകരം അതത് സ്കൂൾ മേധാവികളെ ഗ്രൂപ്പി​െൻറ കൺവീനറാക്കണമെന്ന ആവശ്യം പല കോണുകളിൽനിന്ന് ഉയർന്നു വന്നെങ്കിലും അത് നടപ്പായുമില്ല. തുടർന്ന് 2015ൽ സാമൂഹികനീതി വകുപ്പി​െൻറ നേതൃത്വത്തിൽ 'ഒൗവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ' പദ്ധതി നടപ്പാക്കി. ഇത് സംസ്ഥാനത്തെ 92 സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കിയത്. സംസ്ഥാനസർക്കാറി​െൻറ അഞ്ചു വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പിന്നീട് 304 സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും മയക്കുമരുന്ന്, സെക്സ് മാഫിയകൾ സ്കൂൾ വിദ്യാർഥികളെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുവെന്ന റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് ഒ.ആർ.സി പദ്ധതി നടപ്പാക്കിയത്. എന്നാൽ, എല്ലാ സ്കൂളുകളിലും എസ്.പി.ജി കാര്യക്ഷമമായി നടപ്പാക്കിയിരുന്നെങ്കിൽ സ്കൂളുകളും മറ്റും കേന്ദ്രീകരിച്ചുള്ള മാഫിയ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ സാധിക്കുമായിരുന്നു. മാത്രമല്ല, സമാന ആവശ്യത്തിനായി മറ്റൊരു പദ്ധതി കൂടി നടപ്പാക്കേണ്ടി വരുകയുമില്ലായിരുന്നു. കൂടാതെ സംസ്ഥാനത്ത് 304 സ്കൂളുകളിൽ മാത്രമെ ഒ.ആർ.സി പദ്ധതി നടപ്പാക്കിയിട്ടുള്ളൂവെന്നതും പദ്ധതിയുടെ പരിമിതിയായി ചൂണ്ടിക്കാട്ടപ്പെടുന്നു.
Loading...
COMMENTS