Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2020 11:30 PM GMT Updated On
date_range 9 Jun 2020 11:30 PM GMTവ്യാപാരികൾക്ക് വാടക ഒഴിവാക്കിനൽകണമെന്ന് എം.എൽ.എ
text_fieldsbookmark_border
കാസർകോട്: കോവിഡ് ഏറെ ദുരിതത്തിലാക്കിയ വ്യാപാരിസമൂഹത്തിന് വാടക ഒഴിവാക്കിനൽകണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്സുകളിലെ കച്ചവടസ്ഥാപനങ്ങൾ മൂന്നു മാസത്തോളം പ്രവർത്തിച്ചിട്ടില്ല. ഇവിടെ പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങളുടെ മൂന്നുമാസ വാടക ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും നിവേദനത്തിൻെറ പകർപ്പയച്ചു. കാസർകോട് നഗരസഭ കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്നവർക്ക് ചുരുങ്ങിയത് രണ്ടു മാസത്തെ വാടക ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story