Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകേരള പ്രവാസി ഫെഡറേഷൻ...

കേരള പ്രവാസി ഫെഡറേഷൻ ധർണ

text_fields
bookmark_border
കാഞ്ഞങ്ങാട്: തിരിച്ചുവരുന്ന പ്രവാസികൾക്ക് ധനസഹായവും തൊഴിൽ കണ്ടെത്താൻ വായ്പകൾ ഉൾപ്പെടെ പ്രവാസികൾക്ക് പ്രത്യേക പാക്കേജും അനുവദിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര സർക്കാറിൻെറ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെയും കേരള പ്രവാസി ഫെഡറേഷൻ (കെ.പി.എഫ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ സമരം സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി ഫെഡറേഷൻ ജില്ല പ്രസിഡൻറ് സി.പി. ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശൻ പള്ളിക്കാപ്പിൽ, സംസ്ഥാന കമ്മിറ്റി അംഗം അസീസ് മഡിയൻ തുടങ്ങിയവർ സംസാരിച്ചു. pravasi പടം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി ഫെഡറേഷൻ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story