Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2020 11:32 PM GMT Updated On
date_range 2020-05-30T05:02:58+05:30ചിത്രാദരം നാടിന‌് സമർപ്പിക്കും
text_fieldsകാഞ്ഞങ്ങാട‌്: കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസ‌് സേനക്കും സന്നദ്ധ പ്രവർത്തകർക്കും ആദരമർപ്പിച്ച‌് ബ്രഷ‌്റൈറ്റിങ് ആർട്ടിസ‌്റ്റ‌് അസോസിയേഷൻ ജില്ല കമ്മിറ്റി കാഞ്ഞങ്ങാട‌് നഗരസഭയുടെ കോട്ടച്ചേരി ബസ‌്സ‌്റ്റാൻഡ‌് കെട്ടിടചുവരിൽ വരച്ച ചിത്രാദരം 30ന‌് നാടിന‌് സമർപ്പിക്കും. ബസ‌്സ‌്റ്റാൻഡ് പ്രവേശന കവാടത്തിലെ ചുവരിൽ 20 അടി വീതിയിലും 40 അടി ഉയരത്തിലുമായി അസോസിയേഷൻ പ്രവർത്തകരായ 40 കലാകാരന്മാർ നാലു ദിവസങ്ങളിലായിട്ടാണ‌് ചിത്രാദരം പൂർത്തിയാക്കിയത‌്. കേരളത്തിലെ 14 ജില്ലകൾ, മുഖ്യമന്ത്രി, ജില്ല കലക‌്ടർ, ആരോഗ്യ പ്രവർത്തകർ, പൊലീസ‌് സേന, ഫയർ സർവിസ‌് എന്നീ ചിത്രങ്ങൾ 8000 സ‌്ക്വയർഫീറ്റ‌് വിസ‌്തൃതിയുള്ള ചുവരിൽ ആലേഖനം ചെയ‌്തിട്ടുണ്ട‌്. കാൽലക്ഷം രൂപയുടെ പെയിൻറും ബ്രഷും കലാകാരന്മാരുടെ അധ്വാനവും ഇതിനായി ചെലവിട്ടു.
Next Story