Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2020 11:35 PM GMT Updated On
date_range 2020-05-28T05:05:05+05:30അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യത; മത്സ്യബന്ധനത്തിന് അര്‍ധരാത്രി മുതല്‍ വിലക്ക്
text_fieldsകാസർകോട്: മധ്യപടിഞ്ഞാറന്‍ അറബിക്കടലിലും അതിനോടു ചേര്‍ന്ന തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ പ്രദേശത്തുമായി മേയ് 29ഒാടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച മുതല്‍ കേരള തീരത്തും അതിനോട് ചേര്‍ന്ന അറബിക്കടലിലും മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു. മേയ് 28നുശേഷം കേരള തീരത്തുനിന്ന് ഒരു കാരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. നിലവില്‍ ആഴക്കടല്‍, ദീര്‍ഘദൂര മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യാഴാഴ്ച രാത്രിയോടെ കേരളതീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
Next Story