Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകർഷക തൊഴിലാളി യൂനിയൻ...

കർഷക തൊഴിലാളി യൂനിയൻ സമര കാമ്പയിൻ

text_fields
bookmark_border
നീലേശ്വരം: കാർഷിക മേഖലയടക്കം സർവതും കോർപറേറ്റുകൾക്ക് അടിയറ വെക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, തൊഴിലുറപ്പ് പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ അനുവദിക്കുക, ആദായ നികുതി അടക്കേണ്ടതില്ലാത്ത കുടുംബങ്ങൾക്ക് 7500 രൂപ വീതം അനുവദിക്കുക, ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യത്തിൽ നിന്ന് 50 കിലോ വീതം ഓരോ കുടുംബത്തിനും നൽകുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കെ.എസ്.കെ.ടി.യു സമര കാമ്പയിൻ സംഘടിപ്പിച്ചു. യൂനിറ്റുകളിൽ പ്രതീകാത്മകമായി സാമൂഹിക അകലം പാലിച്ച് മാസ്ക് ധരിച്ച് പ്ലക്കാർഡും പതാകയും കൈയിലേന്തി അഞ്ചുവീതം കർഷക തൊഴിലാളികൾ സമരത്തിൽ അണിനിരന്നു. നീലേശ്വരം ഏരിയയിൽ കെ.പി.സതീഷ് ചന്ദ്രനും ചോയ്യങ്കോട്ട് വി.കെ.രാജനും ഉദ്ഘാടനം ചെയ്തു. വിവിധ സമര കേന്ദ്രങ്ങളിൽ കെ. സതീശൻ, മഠത്തിനാട്ട് രാജൻ, കയനി മോഹനൻ, എം.വി. വാസന്തി, എം. രാജൻ, പി. സത്യ, കെ.വി. വേണുഗോപാലൻ, എം.വി. രാധ, സി. ഗംഗാധരൻ, വി. പ്രകാശൻ, എ.ആർ. രാജു, ടി.എ. രവി, രാജൻ പെരിയങ്ങാനം, എൻ.വി. സുകുമാരൻ, ലെനിൻ പ്രസാദ്, എൻ. രമണൻ, പ്രശാന്ത് കുമാർ, എൻ. രാഘവൻ, കെ.കെ. കൃഷ്ണൻ, ടി. ഉണ്ണി, എം.വി. കൃഷ്ണൻ, കുഞ്ഞു ഗോവിന്ദൻ മാസ്റ്റർ, വി. ശ്രീധരൻ, എ. തമ്പാൻ നായർ, വി.കെ. പ്രകാശൻ, എൻ. അമ്പു, കെ. നാരായണൻ, രാഘവൻ പാലായി, കെ.കെ. കൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story