പെരുന്നാൾ ദിനത്തിൽ കിടപ്പുരോഗികൾക്ക് സാന്ത്വനമേകാൻ ദേശീയവേദി

05:04 AM
23/05/2020
മൊഗ്രാൽ: പെരുന്നാൾ ദിനത്തിൽ കിടപ്പുരോഗികൾക്ക് ദേശീയവേദി സാന്ത്വനമേകും. മൊഗ്രാലിൽ അമ്പതോളം കിടപ്പുരോഗികളാണുള്ളത്. മൊഗ്രാലിലെ നിർധന കുടുംബങ്ങളുടെയും കിടപ്പുരോഗികളുടെയും വിവരശേഖരണം ദേശീയവേദിയുടെ 'സാന്ത്വനം' പദ്ധതി പ്രകാരം നടത്തിയിരുന്നു. ഇതിൽ നിന്ന് കിട്ടിയ വിവരത്തിൻെറ അടിസ്ഥാനത്തിലാണ് രോഗികൾക്ക് സാന്ത്വനമേകാൻ ദേശീയവേദി തീരുമാനിച്ചത്. ഒപ്പം ഇവർക്ക് ചികിത്സ സഹായവും പെരുന്നാൾ കിറ്റും നൽകും. ദേശീയവേദി ഗൾഫ് പ്രതിനിധി എൽ.ടി. മനാഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം.എം. റഹ്മാൻ, ടി.കെ. ജാഫർ, പി.എം. മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, വിജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം.എ. മൂസ സ്വാഗതം പറഞ്ഞു.
Loading...