ഭെൽ ഇ.എം.എൽ: സർക്കാറുകൾ ജീവനക്കാരെ കൊല്ലാക്കൊല ചെയ്യുന്നു -എസ്.ടി.യു

05:04 AM
23/05/2020
കാസർകോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായ ഭെൽ ഇ.എം.എൽ ജീവനക്കാർക്ക് 17 മാസമായി ശമ്പളമോ മറ്റാനുകൂല്യമോ നൽകാതെ കൊല്ലാക്കൊല ചെയ്യുകയാണെന്ന് എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ് എ. അബ്ദുൽ റഹ്മാൻ. എസ്.ടി.യു ജില്ല പ്രവർത്തകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്ഡൗൺ കാലത്തും ജീവനക്കാർക്ക് നയാപൈസ അനുവദിക്കാൻ സർക്കാറുകൾ തയാറായിട്ടില്ല. നിയന്ത്രണങ്ങൾക്കുശേഷം, ജീവനക്കാരെയും കമ്പനിയെയും സംരക്ഷിക്കാൻ നടക്കുന്ന ബഹുജന പ്രക്ഷോഭം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് എ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അഷ്റഫ് സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. സെക്രട്ടറി ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. കേന്ദ്ര സർക്കാറിൻെറ സ്വകാര്യവത്കരണ -കോർപറേറ്റ് പ്രീണന നയങ്ങൾക്കും തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്ന തീരുമാനങ്ങൾക്കുമെതിരെ നടക്കുന്ന സംയുക്ത ട്രേഡ് യൂനിയൻ പ്രക്ഷോഭം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ധനസഹായം നൽകി കാസർകോട്: ഭെൽ ഇ.എം.എല്ലിലെ എസ്.ടി.യു മെംബർമാരായ തൊഴിലാളികൾക്ക് ജില്ല കമ്മിറ്റി സാമ്പത്തിക സഹായം നൽകി. സഹായ വിതരണം മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ് എ. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ല ട്രഷറർ കല്ലട്ര മാഹിൻ ഹാജി ധനസഹായം എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി ശരീഫ് കൊടവഞ്ചിക്ക് കൈമാറി. എം.എൽ.എമാരായ എം.സി. ഖമറുദ്ദീൻ, എൻ.എ. നെല്ലിക്കുന്ന്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, മുസ്‌ലിം ലീഗ് ജില്ല ഭാരവാഹികളായ കെ. മുഹമ്മദ് കുഞ്ഞി, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള, മണ്ഡലം പ്രസിഡൻറ് എ.എം. കടവത്ത്, ജനറൽ സെക്രട്ടറി അബ്ദുള്ളക്കുഞ്ഞി ചെർക്കള, എസ്.ടി.യു ജില്ല പ്രസിഡൻറ് എ. അഹ്മദ് ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിൻറടി, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അഷ്റഫ് എടനീർ എന്നിവർ സംസാരിച്ചു.
Loading...