മല്ലം വാർഡിൽ കുടിവെള്ള വിതരണം തുടങ്ങി

05:04 AM
23/05/2020
മുളിയാർ: മുളിയാർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം നേരിടുന്ന മല്ലം വാർഡിൽ ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി സൗജന്യമായി വാഹനത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. ബോവിക്കാനത്ത് പ്രസിഡൻറ് സി.എൽ. റഷീദ് ഹാജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അനീസ മൻസൂർ മല്ലത്ത് അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി അംഗം ബി.സി. കുമാരൻ സ്വാഗതം പറഞ്ഞു. ലയൺസ് ക്ലബ് ട്രഷറർ എം.എം. നൗഷാദ് ചെങ്കള പദ്ധതി വിശദീകരിച്ചു. ലയൺസ് ക്ലബ് അംഗങ്ങളായ ഫാറൂഖ് കാസിമി, ഒ.കെ. മഹമൂദ്, സി.യു. മുഹമ്മദ് കുഞ്ഞി, പി.ബി. അബ്ദുൽ സലാം, സിജിത് പൻറ്റെഡ്, ഷാഫി നെല്ലിക്കുന്ന്, ആസിഫ്, അഷ്റഫ് ഐവ, അഷ്റഫ് തെക്കിൽ, മജീദ് ബെണ്ടിച്ചാൽ, ആരിഫ് തളങ്കര, ശിഹാബ് തോരവളപ്പിൽ, വാർഡ് വികസന സമിതി അംഗങ്ങളായ വേണുകുമാർ മാസ്റ്റർ, കൃഷ്ണൻ ചേടിക്കാൽ, ഷെരീഫ് മല്ലത്ത്, പൊന്നപ്പൻ, മാധവൻ നമ്പ്യാർ, സന്നദ്ധ പ്രവർത്തകരായ ഷെഫീഖ് മൈക്കുഴി, റംഷീദ് ബാലനടുക്കം, ഖാദർ മുഗു, മുനീർ പാറ, ആശിഖ് കരക്കാട്, മൊയ്തീൻ പാറ, പ്രദേശവാസികളായ മണി, ഹാരിസ്, കമല, ചോമു, രമണി എന്നിവർ സംബന്ധിച്ചു. kudivellavitharanam ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ ശുദ്ധജല വിതരണോദ്ഘാടനം സി.എൽ. റഷീദ് ഹാജി നിർവഹിക്കുന്നു
Loading...