Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഎന്‍ഡോസള്‍ഫാന്‍...

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കൈത്താങ്ങുമായി സഅദിയ്യ വിദ്യാര്‍ഥികള്‍

text_fields
bookmark_border
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്നേഹസ്പര്‍ശവുമായി സഅദിയ്യ വിദ്യാര്‍ഥികള്‍ പെരിയ ബഡ്സ് സ്കൂളിലത്തെി. സ്വന്തം വീട്ടില്‍നിന്നുള്ള ഭക്ഷണവും പഴങ്ങളുമെടുത്താണ് സ്കൂള്‍ ചാരിറ്റി ക്ളബിന് കീഴില്‍ വിദ്യാര്‍ഥികള്‍ എത്തിയത്. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ പരിപാടി സഅദിയ്യ സ്കൂള്‍ മാനേജര്‍ ടി. അബ്ദുല്‍വഹാബ് ഉദ്ഘാടനം ചെയ്തു. ബഡ്സ് സ്കൂള്‍ പ്രധാനാധ്യാപിക ദീപ വിദ്യാര്‍ഥികള്‍ക്ക് സ്കൂളിനെ പരിചയപ്പെടുത്തി. വാര്‍ഡ് മെംബര്‍ മാധവന്‍, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, വിദ്യാര്‍ഥികളായ മുസ്താന്‍, ശാനിഫ് എന്നിവര്‍ സംസാരിച്ചു. ചാരിറ്റി ക്ളബ് കോഓഡിനേറ്റര്‍ ഹക്കീം കടവത്ത്, പ്രകാശ് ചാത്തമത്ത്, അബ്ദുറഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:
Next Story