കോർപറേഷൻ ഭരണമുരടിപ്പിനെതിരെ  എൽ.ഡി.എഫ്​ സത്യഗ്രഹം

  • സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ സ​ത്യ​ഗ്ര​ഹ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു 

10:30 AM
14/02/2020
വികസന മുരടിപ്പിനെതിരെ എൽ.ഡി.എഫ് കണ്ണൂർ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം സി.പി.എം ജില്ല സിക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​​െൻറ വി​ക​സ​ന മു​ര​ടി​പ്പി​നും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നി​യ​മ​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കു​മെ​തി​രെ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രും എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ളും കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സ്​ പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ സ​ത്യ​ഗ്ര​ഹ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. 
എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് തു​ട​ങ്ങി ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ങ്ങ​ളാ​ണ് യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റി​യ​പ്പോ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ആ​രാ​​െൻറ പി​തൃ​ത്വം ഏ​റ്റെ​ടു​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​യാ​ണ് ഭ​ര​ണ​സ​മി​തി​യു​ടേ​തെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. 

പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രെ ഒ​ഴി​വാ​ക്കു​ന്ന മ​ര്യാ​ദ​കെ​ട്ട ന​ട​പ​ടി​ക​ളി​ലൂ​ടെ നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ ത​ന്നെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ് യു.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി. ഇ​തി​ന് നാ​ട്ടു​കാ​ർ ത​ന്നെ മ​റു​പ​ടി ന​ൽ​കും. എ​ൽ.​ഡി.​എ​ഫ് കൗ​ണ്‍സി​ല​ർ​മാ​രെ ഒ​ഴി​വാ​ക്കി ന​ട​ത്തു​ന്ന ഡ്യൂ​പ്ലി​ക്കേ​റ്റ് നാ​ട​മു​റി​ക്ക് പ​ക​രം നാ​ട്ടു​കാ​ർ ഒ​റി​ജി​ന​ൽ നാ​ട​മു​റി ന​ട​ത്തും. അ​ങ്ങ​നെ​യൊ​രു ച​രി​ത്രം ന​മ്മു​ടെ നാ​ടി​നു​ണ്ട്. അ​ത് ആ​വ​ർ​ത്തി​ക്ക​പ്പെ​ടും. നി​യ​മം​ലം​ഘി​ച്ചു​ള്ള നി​ര​വ​ധി പ്ര​വൃ​ത്തി​ക​ളാ​ണ് കോ​ർ​പ​റേ​ഷ​ന​ക​ത്ത് നി​ല​വി​ല്‍ ന​ട​ക്കു​ന്ന​ത്. ഇ​ത് പു​റം​ലോ​കം അ​റി​യു​മെ​ന്നാ​യ​തോ​ടെ ജീ​വ​ന​ക്കാ​രു​മാ​യി ഭ​ര​ണ​സ​മി​തി യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. എ​ൻ. ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  പി. ​സ​ന്തോ​ഷ് കു​മാ​ർ,  യു. ​ബാ​ബു ഗോ​പി​നാ​ഥ്,   കെ.​കെ. രാ​ജ​ൻ,  മ​ഹ​മൂ​ദ് പ​റ​ക്കാ​ട്ട്,എ​ൻ. ച​ന്ദ്ര​ൻ,ജ​മാ​ൽ സി​റ്റി എ​ന്നി​വ​ർ സം​സാ​രി​ച്ചു.  

Loading...
COMMENTS