സഞ്ജീവനി പദ്ധതിയുടെ നാലാംഘട്ടം തുടങ്ങുന്നു
text_fieldsകണ്ണൂർ: കണ്ണൂർ കോർപറേഷൻ അർബുദ നിയന്ത്രിതമാക്കാൻ ലക്ഷ്യമിട്ടു ള്ള കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഞ്ജീവനി സമഗ്ര അർ ബുദ നിയന്ത്രണ പദ്ധതിയുടെ മൂന്നും നാലും ഘട്ടങ്ങൾ ആരംഭിക്കുന്നു. വളൻ റിയർ പരിശീലനവും തുടർന്ന് വീടുവീടാന്തരം എത്തി അർബുദം നേരത്തെ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായുള്ള ബോധവത്കരണ സ്ക്രീനിങ് പരിപാടിയുമാണ് നടക്കുക. എടക്കാട് സോണിൽ ജനുവരി 13നും എളയാവൂർ സോണിൽ ജനുവരി 14നുമാണ് പരിശീലന പരിപാടി. ചേലോറ സോണിൽ ഇതിനകം പരിശീലനം നേടിയ വളൻറിയർമാർ ബോധവത്കരണ സ്ക്രീനിങ് പരിപാടി നടത്തി വരുകയാണ്.
ആറ് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നു സോണുകളിലും സോൺ കൗൺസിലർമാരുടെയും അതത് പി.എച്ച്.സിയിലെ മെഡിക്കൽ ഓഫിസർമാരുടെയും നേതൃത്വത്തിൽ പദ്ധതിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഗൃഹ സന്ദർശന സ്ക്രീനിങ് പരിപാടി പൂർത്തിയാവുന്നമുറക്ക് അതാത് സോണുകളിൽ രോഗ സാധ്യതാലക്ഷണം സംശയിക്കുന്നവർക്ക് ഫിൽട്ടർ ക്യാമ്പും ആവശ്യമുള്ളവർക്ക് അൾട്രാസൗണ്ട് സ്കാൻ, മാമോഗ്രാം തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ സഞ്ജീവനി മൊബൈൽ ടെലി ഓങ്കോനെറ്റ് യൂനിറ്റിെൻറ സഹായത്തോടെ മെഗാ ക്യാമ്പിൽ പരിശോധനയും നടത്തും.
റസിഡൻറ്സ് അസോസിയേഷൻ രജിസ്റ്റർ ചെയ്യണം
എടക്കാട്, എളയാവൂർ സോണുകളിൽ പദ്ധതിയിൻ കീഴിൽ പരിശീലനത്തിനും തുടർന്നുള്ള സർവേ പ്രവർത്തനങ്ങൾക്കും താൽപര്യമുള്ളവർക്ക് പേര് രജിസ്റ്റർ ചെയ്യാം.
കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയിലോ 2705309 ഫോൺ നമ്പറിലോ അതത് പി.എച്ച്.സിയിലെ മെഡിക്കൽ ഓഫിസർമാരുടെ പക്കലോ ജനുവരി 11ാം തീയതിക്കു മുമ്പായി ഫോൺ നമ്പർ സഹിതമാണ് രജിസ്റ്റർ ചെയ്യേണ്ടത്.