കോടികള്‍ ചെലവിട്ട് നവീകരിച്ച പഴശ്ശി ഷട്ടറുകളില്‍ വീണ്ടും ചോര്‍ച്ച

  • അ​റ്റ​കു​റ്റ​പ്പ​ണി​ ന​ട​ത്തി ഒ​രു വ​ര്‍ഷം പി​ന്നി​ടും മു​മ്പാ​ണ് വീ​ണ്ടും ചോ​ര്‍ച്ച

11:27 AM
28/11/2019
പഴശ്ശി പദ്ധതിയുടെ ഷട്ടര്‍

മ​ട്ട​ന്നൂ​ര്‍: കോ​ടി​ക​ള്‍ ചെ​ല​വി​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ പ​ഴ​ശ്ശി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഷ​ട്ട​റു​ക​ള്‍ വീ​ണ്ടും പ​ഴ​യ അ​വ​സ്ഥ​യി​ല്‍. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി ഒ​രു വ​ര്‍ഷം പി​ന്നി​ടും മു​മ്പാ​ണ് വീ​ണ്ടും ഷ​ട്ട​റു​ക​ള്‍ക്ക് ചോ​ര്‍ച്ച വ​ന്നി​രി​ക്കു​ന്ന​ത്. ചോ​ര്‍ച്ച ത​ട​യു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി ക​ഴി​ഞ്ഞ​വ​ര്‍ഷം സെ​പ്റ്റം​ബ​റി​ല്‍ ആ​രം​ഭി​ച്ച് മൂ​ന്നു മാ​സം​കൊ​ണ്ട് പൂ​ര്‍ത്തീ​ക​രി​ച്ചി​രു​ന്നു. നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​പ്പോ​ള്‍ ജ​ല​ക്ഷാ​മ​ത്തി​ന് മു​ന്നൊ​രു​ക്കം എ​ന്ന നി​ല​യി​ല്‍ ഷ​ട്ട​റ​ട​ച്ച​പ്പോ​ഴാ​ണ് ചോ​ര്‍ച്ച ക​ണ്ടെ​ത്തി​യ​ത്. 
ഡാ​മി​ന് 16 ഷ​ട്ട​റാ​ണു​ള്ള​ത്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗം ഷ​ട്ട​റി​ലും ചോ​ര്‍ച്ച​യു​ണ്ടെ​ങ്കി​ലും നാ​ല് ഷ​ട്ട​റി​ല്‍നി​ന്ന് വ​ലി​യ തോ​തി​ലാ​ണ് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​ത്.

കു​ടി​വെ​ള്ള​ത്തി​നും കൃ​ഷി​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യി​ല്‍ പ​ദ്ധ​തി​യെ മാ​റ്റു​ന്ന​തി​നു​വേ​ണ്ടി ലോ​ക​ബാ​ങ്ക് സ​ഹാ​യ​ത്തോ​ടെ​യാ​ണ്, ചോ​ര്‍ച്ച ത​ട​യാ​ന്‍ ഡാ​മി​​െൻറ ഷ​ട്ട​റു​ക​ള്‍ എ​ട്ടു കോ​ടി രൂ​പ ചെ​ല​വി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത്. 80 ശ​ത​മാ​ന​ത്തി​ല​ധി​കം ചോ​ര്‍ച്ച കു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്ന് അ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ല​യി​രു​ത്തി ഒ​രു വ​ര്‍ഷം തി​ക​യും മു​മ്പാ​ണ് വീ​ണ്ടും വ​ലി​യ തോ​തി​ല്‍ ചോ​ര്‍ച്ച​യു​ണ്ടാ​യ​ത്. ഷ​ട്ട​റി​​െൻറ മു​ക​ള്‍ ഭാ​ഗ​ത്തു നി​ന്നാ​രം​ഭി​ച്ച് താ​ഴെ​ഭാ​ഗം എ​ത്തു​ന്ന​തു​വ​രെ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് ചോ​ര്‍ച്ച. ഇ​തു​വ​ഴി ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് താ​ഴ്ത്തി​യ ഷ​ട്ട​റി​നി​ട​യി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്. ഇ​ത്ത​വ​ണ വ​ര​ള്‍ച്ച ശ​ക്ത​മാ​യാ​ല്‍ ജി​ല്ല​യു​ടെ കു​ടി​വെ​ള്ളം ത​ന്നെ ഇ​തു​വ​ഴി മു​ട​ങ്ങി​യേ​ക്കും.

Loading...
COMMENTS