You are here
ഇരിട്ടി ടൗണിലെ കൈയേറ്റം ഒഴിപ്പിക്കൽ: കെട്ടിടമുടമകള്‍ക്ക് അന്തിമ നോട്ടിസ് നല്കി
ബുധനാഴ്ചക്ക് മുമ്പ് സ്വയം പൊളിച്ചുനീക്കാനാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തര്‍സംസ്ഥാന പാതയുടെ നവീകരണത്തിെൻറ ഭാഗമായി ഇരിട്ടി ടൗണ്‍ റോഡ് വീതികൂട്ടി വികസിപ്പിക്കുന്നതിന് റവന്യൂ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിെൻറ അവസാനഘട്ടമായി പൊളിച്ചുനീക്കേണ്ട കെട്ടിടം ഉടമകള്‍ക്ക് റവന്യൂ വകുപ്പ് നോട്ടിസ് നല്കി. ബുധനാഴ്ചക്ക് മുമ്പ് സ്വയം പൊളിച്ചുനീക്കാനാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരിട്ടി പുതിയപാലം മുതല്‍ പയഞ്ചേരി വരെ റോഡിെൻറ ഇരുവശങ്ങളിലുമായി വന്‍ കൈയേറ്റം നടന്നതായി കണ്ടെത്തിയിരുന്നു. കൈയേറിയ സ്ഥലം കൂടി പ്രയോജനപ്പെടുത്തിയാണ് ടൗണ്‍ മോടികൂട്ടാന്‍ പദ്ധതി തയാറാക്കിയത്.കുറെ കെട്ടിടമുടമകളും വ്യാപാരികളും വികസനത്തോട് സഹകരിച്ചെങ്കിലും ചിലര്‍ കോടതിയെ സമീപിച്ചു.
ഇതോടെ ടൗണിലെ നവീകരണപ്രവൃത്തി വൈകുകയായിരുന്നു. കഴിഞ്ഞദിവസം കോടതിയില്‍നിന്ന് റവന്യൂ വകുപ്പിന് അവരുടെ ഭൂമി അളന്നുതിരിക്കാമെന്ന ഉത്തരവുണ്ടായതോടെയാണ് അവശേഷിക്കുന്ന കൈയേറ്റക്കാര്‍ക്കെതിരെയും നടപടി ശക്തമാക്കിയത്. കെട്ടിടമുടമകള്‍ സ്വമേധയാ പൊളിച്ചുനീക്കിയില്ലെങ്കില്‍ റവന്യൂവകുപ്പ് കൈയേറിയ ഭാഗം പൊളിച്ചുമാറ്റും. ഇതിനായി പൊലീസിെൻറയും അഗ്നിരക്ഷാസേനയുടെയും സഹായവും തേടും. കൈയേറ്റം ഒഴിപ്പിച്ച ഭാഗങ്ങളില്‍ ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയായിവരുന്നു. പഴയ ഓവുചാലുകള്‍ പൊളിച്ചുനീക്കി കൈയേറ്റക്കാരില്‍നിന്ന് പിടിച്ചെടുത്ത ഭാഗങ്ങള്‍ കൂടി ഉപയോഗപ്പെടുത്തിയാണ് ഓവുചാലുകള്‍ നിര്‍മിക്കുന്നത്.