വളപട്ടണം റെയിൽവേ പാലത്തിനടിയിൽ മണലൂറ്റ് വ്യാപകം
text_fieldsപാപ്പിനിശ്ശേരി: വളപട്ടണം റെയിൽവേ പാലത്തിന് താഴെനിന്ന് വ്യാപകമായി മണല്‍ വാരുന്ന ത് പാലത്തിെൻറ ബലക്ഷയത്തിന് കാരണമാകുമെന്ന് ആശങ്ക. അതിരാവിലെ മുതല്‍തന്നെ അനധി കൃത മണലൂറ്റ് തുടങ്ങും. റെയിൽവേ പാലത്തിന് സമീപത്തുനിന്ന് മണൽ എളുപ്പത്തിൽ ശേഖരിക്കാൻ കഴിയുന്നതിനാൽ മണൽശേഖരണ കടവുകളിലെ ഭൂരിഭാഗം തോണികളും കേന്ദ്രീകരിക്കുന്നത് ഒരേസ്ഥലത്താണ്.
വളപട്ടണം റെയിൽവേ പാലത്തിൽനിന്ന് 500 മീറ്റർ അകെലനിന്ന് മാത്രമേ മണലെടുക്കാവൂ എന്നാണ് ചട്ടമെങ്കിലും ആരും പാലിക്കാറില്ല. റെയിൽവേ സുരക്ഷാസമിതി നിരവധിതവണ പാലത്തിനരികിൽനിന്ന് മണലൂറ്റ് നടത്തുന്നതിനെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.