ജനസമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

05:02 AM
11/01/2019
കാസർകോട്: ജില്ല കലക്ടര്‍ ഡോ. ഡി. സജിത്ബാബു താലൂക്ക് തലത്തില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 14 മുതല്‍ 19 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് അപേക്ഷ നല്‍കാം. www.edistrict.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും നൽകാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം, പട്ടയം, റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്, റീസർവേ എന്നിവ സംബന്ധിച്ച അപേക്ഷകള്‍ പരിഗണിക്കില്ല. എല്ലാ താലൂക്കുകളിലുള്ളവര്‍ക്കും 19 വരെ അപേക്ഷ നല്‍കാം. ആദ്യ പരാതി പരിഹാര അദാലത്ത് കാസര്‍കോട് താലൂക്കിലെ അപേക്ഷകര്‍ക്കായി ഫെബ്രുവരി നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. എല്ലാ വകുപ്പുകളുടെയും ജില്ലതല ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുക്കും.
Loading...
COMMENTS