ബാലകൃഷ്ണന് വീട് കൈമാറി

05:02 AM
16/09/2019
തലശ്ശേരി: കോടിയേരി പപ്പൻെറ പീടികയിൽ നഗരസഭയുടെ പി.എം.എ.വൈ പദ്ധതിയിലും സി.പി.എം തിരുവങ്ങാട് ഈസ്റ്റ് ലോക്കൽ മുളിയിൽനട ബ്രാഞ്ചിൻെറയും സഹായത്തോടെ നിർമിച്ച ചിള്ളീൻറവിട ബാലകൃഷ്ണൻെറ വീടിൻെറ താക്കോൽദാനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു. പി.എം.എ.വൈ പദ്ധതിയിൽനിന്ന് മൂന്നുലക്ഷം രൂപക്ക് വീടിൻെറ പണി ആരംഭിച്ചെങ്കിലും പൂർത്തിയാകാതെ വന്നതോടെ ജന്മനാ കാഴ്ചവൈകല്യമുള്ള ബാലകൃഷ്ണൻെറ വീടിൻെറ ബാക്കിവന്ന ജോലികൾ സി.പി.എം തിരുവങ്ങാട് ഈസ്റ്റ് ലോക്കൽ മുളിയിൽനട ബ്രാഞ്ച് ഏറ്റെടുത്ത് പൂർത്തീകരിച്ചു കൊടുക്കുകയായിരുന്നു. വി.എം. സുകുമാരൻ, സി. പ്രമോദ്, ഷീജിത്ത് മാക്കിക്കോത്ത്, പ്രഫ. പ്രദീപ് കുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പടം....TLY KEY സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബാലകൃഷ്ണന് വീടിൻെറ താക്കോൽ കൈമാറുന്നു
Loading...