പയ്യന്നൂര്‍ നഗരസഭയിൽ ആരോഗ്യശുചിത്വ സന്ദേശ കലണ്ടര്‍

05:03 AM
18/05/2019
പയ്യന്നൂര്‍: പകര്‍ച്ചവ്യാധികള്‍ക്കെതിരായ ബോധവത്കരണ പരിപാടികള്‍ ഊർജിതപ്പെടുത്തുന്നതി‍ൻെറ ഭാഗമായി പയ്യന്നൂര്‍ നഗരസഭയും പഴയങ്ങാടി താലൂക്ക് ആശുപത്രിയും സംയുക്തമായി നഗരസഭയിലെ മുഴുവന്‍ വീടുകളിലും ആരോഗ്യശുചിത്വ സന്ദേശ കലണ്ടര്‍ വിതരണം ചെയ്യുന്നു. കലണ്ടര്‍ വിതരണോദ്ഘാടനം പെരുമ്പ തായത്തുവയലില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സൻ കെ.പി. ജ്യോതി അധ്യക്ഷത വഹിച്ചു. എം. സഞ്ജീവന്‍, കെ.എം. ബുഷ്റ, ഡോ. ടി. അനീഷ് ബാബു, കെ.ആര്‍. അജി, എ.കെ. ദാമോദരന്‍, വി.പി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
Loading...