ഹൈപര്‍ ടെന്‍ഷന്‍ ദിനാചരണം

05:03 AM
18/05/2019
കണ്ണൂർ: ആരോഗ്യവകുപ്പിൻെറ നേതൃത്വത്തില്‍ ലോക നടത്തി. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. എം.കെ. ഷാജ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ വി.എം. സജീവന്‍ അധ്യക്ഷത വഹിച്ചു. ജീവിതശൈലീരോഗ നിയന്ത്രണ പരിപാടിയുടെ ജില്ല നോഡല്‍ ഓഫിസറും ഡെപ്യൂട്ടി ഡി.എം.ഒയുമായ ഡോ. കെ.ടി. രേഖ ക്ലാസെടുത്തു. തുടര്‍ന്ന് താലൂക്ക് ഓഫിസ് ജീവനക്കാര്‍ക്കുള്ള രക്തസമ്മര്‍ദ, പ്രമേഹരോഗ നിര്‍ണയ ക്യാമ്പും നടത്തി. ജൂനിയര്‍ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബി. സന്തോഷ്, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ആഷിഖ് തോട്ടോന്‍, ജില്ല എജുക്കേഷന്‍ ആൻഡ് മീഡിയ ഓഫിസര്‍ കെ.എന്‍. അജയ്, ഡെപ്യൂട്ടി ജില്ല എജുക്കേഷന്‍ ആൻഡ് മീഡിയ ഓഫിസര്‍ അബ്ദുല്ലത്തീഫ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.
Loading...