കഞ്ചാവുമായി അറസ്​റ്റിൽ

05:03 AM
18/05/2019
പാപ്പിനിശ്ശേരി: ധർമശാല കെൽട്രോൺ നഗർ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുന്നിൽനിന്ന് 40 ഗ്രാം കഞ്ചാവുമായി കണ്ണൂർ മുണ്ടേരിയിലെ എം. ദാസനെ എക്സൈസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. ഹേമന്ത് കുമാറിൻെറ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവൻറിവ് ഓഫിസർ അഡോൺ ഗോഡ് ഫ്രഡ്, സി.ഇ.ഒമാരായ നിഷാദ്, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു.
Loading...
COMMENTS