പരാജയം ഉറപ്പായതിനാലാണ്​ ഗുണ്ടകളെ വിട്ട് ആക്രമിച്ചത്​ -രാജ്മോഹൻ ഉണ്ണിത്താൻ

05:03 AM
18/05/2019
പയ്യന്നൂർ: കാസർകോട് പാർലമൻെറ് മണ്ഡലത്തിൽ ഇടതുപക്ഷത്തിൻെറ പരാജയം ഉറപ്പായ സാഹചര്യത്തിലാണ് ഗുണ്ടകളെ ഇറക്കിവിട്ട് തന്നെ ആക്രമിച്ചതെന്ന് യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. പിലാത്തറയിൽ ആക്രമണത്തിൽ പരിക്കേറ്റ് പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സി.പി.എം ഗുണ്ടകളെപോലെയാണ് പൊലീസും പെരുമാറിയത്. ആക്രമികൾക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയായിരുന്നു സ്ഥലത്തുണ്ടായിരുന്ന സി.ഐയും പരിയാരം എസ്.ഐയും. തന്നെ സി.പി.എം ഗുണ്ടകൾ ആക്രമിക്കുമ്പോൾ അത് തടയുന്നതിന് പകരം തന്നോട് വേഗം സ്ഥലംവിടാനാണ് എസ്.ഐ ആവശ്യപ്പെട്ടത്. ഇതുപോലെ നാണംകെട്ട പൊലീസിനെ കേരളം കണ്ടിട്ടില്ല. സി.പി.എം പരാജയഭീതിയിലാണ്. ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ച് വോട്ടർമാർ എത്താതിരിക്കാനാണ് സി.പി.എമ്മിൻെറ ആക്രമണം. സി.പി.എം ഗുണ്ടകളായ ശിവശങ്കരൻ, സജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തന്നെ ആക്രമിച്ചതെന്നും ഉണ്ണിത്താൻ പറഞ്ഞു.
Loading...