അനുസ്മരണ യോഗം

05:01 AM
16/05/2019
ശ്രീകണ്ഠപുരം: നിടിയേങ്ങ ലോക്കൽ കമ്മിറ്റി അംഗവും സി.ഐ.ടി.യു നേതാവുമായിരുന്ന കെ.വി. സുരേഷ് കുമാറിൻെറ ചേപ്പറമ്പ് പാറയിൽ സി.പി.എം ഏരിയ സെക്രട്ടറി എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. കെ. കണ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിയംഗം പി.വി. ശോഭന, ലോക്കൽ കമ്മിറ്റിയംഗം വി. ഷിജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും എൽ.എസ്.എസ് നേടിയവരെയും അനുമോദിച്ചു. കെ.ജെ. ജോണി സ്വാഗതം പറഞ്ഞു. പഠനതന്ത്രം പരിശീലന ക്യാമ്പ് ശ്രീകണ്ഠപുരം: നാഷനൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് കമ്മിറ്റി ആഭിമുഖ്യത്തിൽ 25, 26 തീയതികളിൽ ശ്രീകണ്ഠപുരം നാഷനൽ കോളജിൽ വിദ്യാർഥികളുടെ പഠനതന്ത്രം പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പ്രദീപൻ മാലോത്തിൻെറ നേതൃത്വത്തിൽ മികച്ച പഠനരീതികൾ, ബ്രെയിൻ ജിം, ഏകാഗ്രതയും ഓർമശക്തിയും വർധിപ്പിക്കാനുള്ള മാർഗങ്ങൾ എന്നിവയിൽ പരിശീലനം നൽകും. മാലിന്യം തള്ളിയവർക്കെതിരെ പരാതി നൽകി ശ്രീകണ്ഠപുരം: പഴയങ്ങാടി അമ്മകോട്ടം അമ്പലത്തിന് ശേഷമുള്ള പട്ട്യക്കല്ല് പുഴയോരത്തെ ആൾതാമസമില്ലാത്ത സ്ഥലത്ത് മാലിന്യം തള്ളിയവർക്കെതിരെ പരാതി നൽകി. ഈ ഭാഗത്ത് തള്ളിയ മാലിന്യം പരിശോധിച്ചതിൽനിന്ന് മാലിന്യം തള്ളിയവരെക്കുറിച്ച് തെളിവുകൾ ലഭിക്കുകയായിരുന്നു. തളിപ്പറമ്പ് പുഷ്പഗിരിയിലെ കായിക്കാരൻ പലഹാരക്കടയിലെയും കെ.ആർ സ്നാക്സിൻെറയും പഴകിയ പലഹാരങ്ങൾ, പയ്യാവൂർ യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രസീത് ബുക്കും ഇലക്ട്രിക് മാലിന്യങ്ങൾ നിറച്ച ചാക്കും ഐച്ചേരി കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിലെ കടലാസ് മാലിന്യങ്ങളും വിവിധയാളുകളുടെ ആധാർ, ഐഡൻറിറ്റി കാർഡ്, സർട്ടിഫിക്കറ്റ് പകർപ്പുകളും കണ്ടെത്തിയവയിൽപെടുന്നു. നാട്ടുകാർ ഇവ ശേഖരിച്ച് നഗരസഭയിൽ പരാതി നൽകി. ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മാലിന്യം സ്ഥിരമായി തള്ളുന്ന ഈ ഭാഗത്ത് നഗരസഭ കാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Loading...