കണ്ണൂർ വിമാനത്താവളം: ഉദ്​ഘാടനദിവസത്തെ ആഭ്യന്തര സർവിസിനും വൻതിരക്ക്

05:05 AM
06/12/2018
കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് നിരക്ക് 6360 രൂപയിലെത്തി ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് 17,360 രൂപ പഴയങ്ങാടി: കണ്ണൂർ വിമാനത്താവളത്തി​െൻറ ഉദ്ഘാടനദിവസമായ ഡിസംബർ ഒമ്പതിനുള്ള ഗോ എയർ വിമാനത്തി​െൻറ ആഭ്യന്തര സർവിസ് ബുക്കിങ് ആരംഭിച്ചപ്പോൾ തിരുവനന്തപുരത്തേക്ക് പറക്കാനും ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരാനും വൻതിരക്ക്. തിരുവനന്തപുരത്തേക്ക് തുടക്കത്തിൽ 2860 രൂപയായിരുന്ന നിരക്ക് ബുധനാഴ്ച രാത്രി 6360 രൂപയിലേക്ക് ഉയർന്നു. ബംഗളൂരുവിൽനിന്ന് രാവിെല 11.20ന് പുറപ്പെട്ട് 12.30ന് കണ്ണൂരിലെത്തി വൈകുന്നേരം മൂന്നിന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നതരത്തിലാണ് ഉദ്ഘാടനദിവസത്തെ ഗോ എയർ വിമാനസമയം ക്രമീകരിച്ചിരിക്കുന്നത്. ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് 17,360 രൂപ നിരക്കിലാണ് ഒടുവിൽ ടിക്കറ്റ് ലഭ്യമാകുന്നത്. 1800 രൂപയിൽ തുടങ്ങിയ നിരക്കാണ് ബുധനാഴ്ച രാത്രിയിൽ 17,360 രൂപയിലെത്തിയത്. ഉദ്ഘാടനദിവസം പറന്നിറങ്ങിയാൽ ലഭിക്കുന്ന വി.ഐ.പി പരിഗണനയാണ് തിരക്ക് വർധിക്കാൻ കാരണം. ഉദ്ഘാടനദിവസത്തെ ഗോ വിമാനത്തി​െൻറ റിസർവേഷൻ ഗോ എയറി​െൻറ െവബ്സൈറ്റിൽ മാത്രമാണ് നൽകിയത്. ട്രാവൽ ഏജൻസി പോർട്ടലിൽ ബുക്കിങ് സംവിധാനം ഒരുക്കിയിരുന്നില്ല. കണ്ണൂരിൽനിന്ന് ബംഗളൂരു, ഡൽഹി, ഹൈദരാബാദ്, മുംബൈ, നാഗ്പൂർ, പുണെ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് വിമാന സർവിസ് ഏർപ്പെടുത്തിയതായി ഗോ എയർ െവബ് സൈറ്റിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇവയുടെ ബുക്കിങ് ആരംഭിച്ചിട്ടില്ല.
Loading...
COMMENTS