വൈദ്യുതി മുടങ്ങും

05:04 AM
12/10/2018
കേളകം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ കണിച്ചാർ ടൗണിലും നാനാനിപൊയിൽ പ്രദേശത്തും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി കേളകം സെക്ഷൻ അധികൃതർ അറിയിച്ചു. അമ്പായത്തോട് സ്‌കൂളില്‍ ശാസ്ത്ര ശില്‍പശാല കൊട്ടിയൂര്‍: അമ്പായത്തോട് യു.പി സ്‌കൂളില്‍ ശാസ്ത്ര ശില്‍പശാല നടത്തി. പാഴ്വസ്തുക്കള്‍കൊണ്ടുള്ള ചെറു ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് പെരിങ്ങാനം എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപൻ എ. മൊയ്തീന്‍ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ എം.പി. ജോസഫ്, പി.ടി.എ പ്രസിഡൻറ് കെ.ആര്‍. വിദ്യാനന്ദന്‍, അധ്യാപകരായ ജോഷി ജോസഫ്, ജയ്ബിമോള്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Loading...
COMMENTS