തൃക്കരിപ്പൂരിൽ റെയിൽവേ റിസർവേഷൻ മുടങ്ങിയിട്ട് ഒരാഴ്ച

05:24 AM
20/05/2018
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ സൗകര്യം നിലച്ചു. 'ഇന്ന് റിസർവേഷൻ സൗകര്യമില്ല' എന്ന അറിയിപ്പാണ് ഇവിടെ എത്തുന്ന യാത്രക്കാരെ ഒരാഴ്ചയായി വരവേൽക്കുന്നത്. ഇൻറർനെറ്റ് തടസ്സമെന്നാണ് അധികൃതരുടെ വിശദീകരണം. തകരാറിലായ മോഡം മാറ്റിവെക്കാനോ അറ്റകുറ്റപ്പണി നടത്താനോ അധികൃതർക്ക് സാധിച്ചിട്ടില്ല. റെയിൽവേയുടെ കോഴിക്കോട്ടുള്ള സാങ്കേതിക വിദഗ്ധരാണ് തകരാർ പരിഹരിക്കേണ്ടത്. ഇടിയും മിന്നലും വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയതെന്ന് റെയിൽവേയുടെ കമേഴ്‌സ്യൽ വിഭാഗം സൂചിപ്പിച്ചു. കുറെയിടങ്ങളിൽ പ്രശ്നം പരിഹരിക്കാൻ ഉള്ളതിനാലാണ് നടപടി വൈകുന്നതെന്നും പറയുന്നു. അവധിക്കാലത്ത് റിസർവേഷൻ മുടങ്ങിയത് യാത്രക്കാരെ പ്രയാസത്തിലാക്കി. രാവിലെ ഒമ്പത് മുതൽ 11.15 വരെയാണ് തൃക്കരിപ്പൂരിൽ റിസർവേഷൻ സൗകര്യമുള്ളത്. തിരക്ക് കുറഞ്ഞ കേന്ദ്രങ്ങൾ തേടി ദൂരദിക്കുകളിൽനിന്നുപോലും ആളുകൾ ടിക്കറ്റെടുക്കാൻ ഇവിടെ എത്താറുണ്ട്. തിരക്കേറിയ സീസണിൽ റിസർവേഷൻ മുടങ്ങിയത് സ്റ്റേഷ​െൻറ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിദിന വരുമാനത്തി​െൻറ അടിസ്ഥാനത്തിലാണ് റെയിൽവേ സ്റ്റേഷനുകളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ അനുവദിക്കുന്നത്. റിസർവേഷനിലൂടെ മാത്രം പ്രതിദിനം അരലക്ഷം രൂപയുടെ വരുമാനം ലഭിക്കാറുണ്ടെന്ന് തൃക്കരിപ്പൂർ റെയിൽവേ ആക്ഷൻ ഫോറം ഭാരവാഹി പറഞ്ഞു.
Loading...
COMMENTS