പൊള്ളുന്നചൂടിൽ കുളിരണിയിച്ച്​ വേനൽമഴ

05:35 AM
14/03/2018
കണ്ണൂർ/കാസർകോട്: . ന്യൂനമർദത്തെ തുടർന്ന് ചൊവ്വാഴ്ച വൈകീേട്ടാടെയാണ് ജില്ലയിൽ മഴയെത്തിയത്. മലയോരത്തും തലശ്ശേരി ഭാഗത്തും മഴ ശക്തിപ്രാപിച്ചു. അടക്കാത്തോട്, കരിയങ്കാപ്പ്, ശാന്തിഗിരി, ചെട്ടിയാംപറമ്പ്, കേളകം, കണിച്ചാർ പ്രദേശങ്ങളിൽ രാത്രി എേട്ടാടെ ശക്തമായ മഴ ലഭിച്ചു. കണ്ണൂർ നഗരത്തിലും രാത്രിയോടെ ചാറ്റൽമഴയുണ്ടായി. മഴയോടൊപ്പം ഇടിയും മിന്നലുമുണ്ടായിരുന്നു. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും നേരിയ മഴ ലഭിച്ചു. കാസർകോട്ട് ചാറ്റൽ മഴയാണുണ്ടായത്. ചൂടിൽ പുകഞ്ഞിരുന്ന ജനത്തിനും കാർഷികവിളകൾക്കും ഏെറ ആശ്വാസമേകിയാണ് മഴ പെയ്തിറങ്ങിയത്.
Loading...
COMMENTS