ജില്ലയിൽ സർക്കാറുദ്യോഗസ്ഥർക്ക്​ ഹോസ്​റ്റൽ ഏർപ്പെടുത്തണം -^കെ.ജി.ഒ.എ

05:36 AM
13/01/2018
ജില്ലയിൽ സർക്കാറുദ്യോഗസ്ഥർക്ക് ഹോസ്റ്റൽ ഏർപ്പെടുത്തണം --കെ.ജി.ഒ.എ കാസർകോട്: ജില്ലയിൽ സർക്കാറുദ്യോഗസ്ഥർക്ക് താമസിക്കാൻ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തണമെന്ന് കെ.ജി.ഒ.എ കാസർകോട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് മംഗളൂരുവരെ നീട്ടണമെന്ന ആവശ്യവും ഉന്നയിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഇ.കെ. ബിജുജൻ ഉദ്ഘാടനം ചെയ്തു. എ.വി. പ്രഭാകരൻ, കെ. സതീശൻ, വി.എം. അശോക് കുമാർ, എം.വി. ചന്ദ്രൻ, പി.സി. അഭിഷേക്, ജയരാജൻ എന്നിവർ സംസാരിച്ചു.
COMMENTS