ഖുർആൻ സ്​റ്റഡി ​െസൻറർ സംസ്ഥാനസംഗമം 14ന്​

05:33 AM
13/01/2018
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സ​െൻറര്‍ കേരളയുടെ സംസ്ഥാനസംഗമവും അവാര്‍ഡ് ദാനവും ജനുവരി 14ന് പൊലീസ് മൈതാനിയില്‍ നടക്കും. വൈകീട്ട് നാലിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മുതിര്‍ന്നപഠിതാക്കളെയും അധ്യാപകരെയും പണ്ഡിതന്മാരെയും ചടങ്ങില്‍ തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആദരിക്കും. വാണിദാസ് എളയാവൂര്‍ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 6.45ന് നടക്കുന്ന അവാര്‍ഡ്ദാന സമ്മേളനത്തില്‍ ഖുര്‍ആന്‍ സ്റ്റഡി സ​െൻറര്‍ കേരള നടത്തിയ വിവിധ പരീക്ഷയില്‍ റാങ്ക് നേടിയ പഠിതാക്കള്‍ക്കുള്ള അവാര്‍ഡ് നല്‍കും. മുന്‍ എം.എല്‍.എ ടി.എന്‍. പ്രതാപന്‍ അവാർഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്യും. അസിസ്റ്റൻറ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ മുഖ്യപ്രഭാഷണം നടത്തും. സംഗമത്തിന് മുന്നോടിയായി 13ന് ഉച്ച 2.30ന് യൂനിറ്റി സ​െൻററില്‍ ഖുര്‍ആന്‍ സൗഹൃദസംഗമം നടക്കും. കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, വി.എൻ. ഹാരിസ്, വി.കെ. ഖാലിദ്, ഡോ. പി. സലീം, കെ.എൻ. മുഹമ്മദ് യൂനുസ്, എന്നിവര്‍ സംബന്ധിച്ചു.
COMMENTS