സമരം ഇന്ന്​ പ്രതിപക്ഷനേതാവ്​ ഉദ്​ഘാടനം ചെയ്യും; കൊലപാതക രാഷ്​ട്രീയത്തിനെതിരെ ഡി.സി.സി പ്രസിഡൻറി​െൻറ ഉപവാസം

05:29 AM
14/02/2018
കണ്ണൂർ: സി.പി.എമ്മി​െൻറ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനഃസാക്ഷി ഉണർത്താൻവേണ്ടിയും എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബി​െൻറ ഘാതകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി 24 മണിക്കൂർ ഉപവസിക്കുന്നു. കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ ബുധനാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന ഉപവാസം വ്യാഴാഴ്ച രാവിലെ 10ന് അവസാനിപ്പിക്കും. ജില്ലയിൽ മനുഷ്യജീവന് ഒരുവിലയും കൽപിക്കാത്ത സി.പി.എമ്മി​െൻറ ഭീകരതയെ തുടർന്നാണ് ഉപവാസത്തിനൊരുങ്ങുന്നതെന്ന് സതീശൻ പാച്ചേനി പറഞ്ഞു. ബുധനാഴ്ച രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസസമരം ഉദ്ഘാടനം ചെയ്യും. സമരത്തിൽ സംസ്ഥാനത്തെ മുതിർന്നനേതാക്കൾ പെങ്കടുക്കും.
COMMENTS