കൺമുന്നിൽ തകർന്നടിഞ്ഞത് ഇവരുടെ സ്വപ്​നങ്ങൾ

05:32 AM
10/08/2018
കരിക്കോട്ടക്കരി (കണ്ണൂർ): ഒരായുഷ്കാലത്തി​െൻറ അധ്വാനത്തിൽ പടുത്തുയർത്തിയ വീട് കൺമുന്നിൽ തകർന്നടിയുന്നത് നിസ്സഹായരായി നോക്കിനിൽക്കാൻ വിധിക്കപ്പെട്ടവരാണ് ഇൗ സഹോദരങ്ങൾ. വ്യാഴാഴ്ച ഉച്ച 2.30ഒാടെ ഇൗ സേഹാദരന്മാരുടെ രണ്ടു വീടുകൾ മലവെള്ളപ്പാച്ചിലിൽ നാമാവശേഷമാവുകയായിരുന്നു. കരിക്കോട്ടക്കരി വെന്തചാപ്പയിലെ 'ഒറ്റപ്പനാൽ' വീട്ടിൽ രണ്ടുവർഷം മുമ്പാണ് നിർമാണം പൂർത്തിയാക്കി മോഹനൻ താമസമാരംഭിച്ചത്. നേരത്തെ കുറച്ചു മുകളിലാണ് താമസിച്ചിരുന്നത്. ഇളയസഹോദരൻ രവിയും ഇതേ പറമ്പിൽ മുകൾഭാഗത്താണ് താമസിക്കുന്നത്. ഇരുവരുടെയും വീട് വ്യാഴാഴ്ച ഉച്ചയോടെ മണ്ണിനടിയിലാകുേമ്പാൾ നിസ്സഹായതയോടെ നോക്കിനിൽക്കാനേ സഹോദരങ്ങൾക്കായുള്ളൂ. ബുധനാഴ്ച മഴ കനത്തതോടെയാണ് പിറകിലെ മണ്ണിടിയാൻ തുടങ്ങിയത്. വ്യാഴാഴ്ച രാവിലെ മണ്ണിടിച്ചിൽ ശക്തമായതോടെ മോഹന​െൻറ വീടി​െൻറ പിറകിലെ ഭിത്തി അകത്തേക്ക് തള്ളി മണ്ണ് അകത്തായി. 12.45 ആയതോടെ മഴ കനത്തു. ഇതോടെ പലഭാഗത്തായി മണ്ണിടിച്ചിൽ തുടങ്ങി. അപ്പോഴും പൂർണമായി തകർന്നടിയുമെന്ന് വിചാരിച്ചിരുന്നില്ല -മോഹനൻ പറയുന്നു. റോഡിനു സമീപത്തായതിനാൽ ഗതാഗതം നിയന്ത്രിക്കുന്നതിനും ആളുകളെ കടത്തിവിടാതിരിക്കാനും നാട്ടുകാരോെടാപ്പം കണ്ണൂരിൽനിന്നുള്ള ടെറിേട്ടാറിയൽ ആർമി സംഘവും നിലയുറപ്പിച്ചു. ഇതിനിടെ മണ്ണ് വിണ്ടുകീറി രവിയുടെ പഴയ വീടി​െൻറ ഒരു ഭാഗം തകർന്നു താഴേക്കുപതിച്ചു. എല്ലാവരുെടയും ശ്രദ്ധ ആ ഭാഗത്ത് തുടരുന്നതിനിടെ 2.30ഒാടെ മോഹന​െൻറ പുതിയവീട് പൂർണമായും തകരുകയായിരുന്നു. 30 വർഷമായി താൻ പഴയവീട്ടിലും പുതിയ വീട്ടിലുമായി താമസിച്ചു വരുന്നതായി കൊല്ലപ്പണിക്കാരനായ മോഹനൻ പറഞ്ഞു. പിതാവ് വീടെടുത്ത മുതൽ 50 വർഷത്തോളമായി ഇൗ പറമ്പിൽ താമസമുണ്ട്. തനിക്കും സഹോദരനും വീടെടുക്കാൻ വേണ്ടി ആറു വർഷം മുമ്പാണ് താഴെ മണ്ണ് നീക്കിയത്. രണ്ടു വർഷം മുമ്പ് പുതിയ വീട്ടിൽ താമസവും തുടങ്ങി. സഹോദരൻ രവി മുകളിലെ പഴയ വീട്ടിൽതന്നെയാണ് താമസം. മഴ വർധിച്ചതോടെ ഉറവ തള്ളിയതാണ് മണ്ണിടിയാൻ കാരണം. ദുരന്തം വരുമെന്നറിഞ്ഞതോടെ കുടുംബത്തെ തൊട്ടടുത്ത് സുഹൃത്തി‍​െൻറ വീട്ടിലേക്ക് മാറ്റി.
Loading...
COMMENTS