Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:35 AM GMT Updated On
date_range 17 April 2018 5:35 AM GMTവിദ്യാർഥിനിയെ പീഡിപ്പിച്ച മദ്റസ അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ
text_fieldsbookmark_border
പാപ്പിനിശ്ശേരി: മദ്റസ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മദ്റസ അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ. ആലക്കോട് സ്വദേശി കെ.വി. മുഹമ്മദ് റാഫിയാണ് (32) പൊലീസ് പിടിയിലായത്. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിലും ചൈൽഡ്ലൈനിലും പരാതി നൽകിയിരുന്നു. തുടർന്ന് വളപട്ടണം സി.ഐ എം. കൃഷ്ണെൻറ നിർദേശത്തെ തുടർന്ന് കണ്ണൂർ െപാലീസ് വനിത സെല്ലിലെ എസ്.ഐ സുധ പെൺകുട്ടിയിൽനിന്ന് മൊഴിയെടുത്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാവിലെ ആലക്കോട്ടെ വീട്ടിലെത്തി റാഫിയെ െപാലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ അഞ്ചുവർഷമായി ഇവിടെ ജോലിചെയ്യുന്ന ഇയാൾ 2017 ഒക്ടോബർ മുതൽ പെൺകുട്ടിയെ പീഡിപ്പിക്കുന്നതായാണ് പരാതി. കസ്റ്റഡിയിലെടുത്ത അധ്യാപകനെ വിശദമായി ചോദ്യംചെയ്തുവരുകയാണെന്ന് വളപട്ടണം സി.ഐ എം. കൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story