മോഷ്​ടിച്ച മോ​േട്ടാർസൈക്കിളുമായി പോകുന്നതിനിടെ യുവാക്കൾ പിടിയിൽ

05:00 AM
14/09/2017
മോഷ്ടിച്ച മോേട്ടാർസൈക്കിളുമായി പോകുന്നതിനിടെ യുവാക്കൾ പിടിയിൽ കൊച്ചി: മോഷ്ടിച്ച മോേട്ടാർ സൈക്കിളുമായി പെട്ടി ഒാേട്ടായിൽ പോകുന്നതിനിടെ യുവാക്കൾ പിടിയിലായി. ആലക്കോട് വെള്ളട സ്വദേശികളായ തെക്കേൽ വീട്ടിൽ സോണി (23), ഷിൻജോ (22)എന്നിവരാണ് പിടിയിലായത്. കടവന്ത്ര പൊലീസ് സ്റ്റേഷനിലെ എസ്.െഎയും സംഘവും നൈറ്റ് പട്രോളിങ്ങിനിടെ വൈറ്റില പൊന്നുരുന്നി റെയിൽവേ ഒാവർബ്രിഡ്ജിന് സമീപം സംശയം തോന്നിയ പെട്ടി ഒാേട്ടാ നിർത്താതെ പോയതിനെത്തുടർന്ന് പിന്തുടർന്ന് പരിശോധിക്കുകയായിരുന്നു. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മോഷ്ടിക്കുന്നവരെ പിടികൂടുന്നതിനുള്ള പ്രത്യേക രാത്രികാല പൊലീസ് പട്രോളിങ് സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.െഎ എസ്. വിജയശങ്കർ, സീനിയർ സി.പി.ഒ രമേശ്, സി.പി.ഒമാരായ അജിത് വിജേഷ്, ധീരജ്, രതീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
COMMENTS