ജെ.എൻ.യു, ഡൽഹി യൂനിവേഴ്​സിറ്റി ഉൾപ്പെടെ 100ഒാളം സ്​ഥാപനങ്ങൾക്ക്​ വിദേശ ഫണ്ട്​ സ്വീകരിക്കുന്നതിന്​ വിലക്ക്

05:00 AM
14/09/2017
ന്യൂഡൽഹി: ജെ.എൻ.യു, ഡൽഹി യൂനിവേഴ്സിറ്റി, ഇഗ്നോ ഉൾപ്പെടെ 100ഒാളം സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി. അഞ്ചുവർഷം തുടർച്ചയായി വാർഷിക റിേട്ടൺ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. ഫോറിൻ കോൺട്രിബ്യൂഷൻ െറഗുലേഷൻ ആക്ട് (എഫ്.സി.ആർ.എ) പ്രകാരമുള്ള ഇവരുടെ രജിസ്ട്രേഷൻ റദ്ദാക്കിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. െഎ.െഎ.ടി ഡൽഹി, സുപ്രീം കോടതി ബാർ അസോസിയേഷൻ, പഞ്ചാബ് യൂനിവേഴ്സിറ്റി, ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രികൾചറൽ റിസർച്, ഗാന്ധി പീസ് ഫൗണ്ടേഷൻ, നെഹ്റു യുവകേന്ദ്ര സങ്കാതൻ, സ്കൂൾ ഒാഫ് പ്ലാനിങ് ആൻഡ് അഗ്രികൾചർ, ഡോ. സക്കീർ ഹുസൈൻ മെമ്മോറിയൽ ട്രസ്റ്റ്, ഡോ. റാം മനോഹർ ലോഹ്യ ഇൻറർനാഷനൽ ട്രസ്റ്റ് തുടങ്ങിയവയുടെ രജിസ്ട്രേഷനും റദ്ദാക്കിയിട്ടുണ്ട്. എഫ്.ആർ.സി.എ അനുസരിച്ച് രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾ എല്ലാ വർഷവും വരവ്–െചലവുകൾ സമർപ്പിക്കണമെന്നാണ് ചട്ടം. ഇത് സമർപ്പിക്കാത്തവരുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് നടപടി. 2010 മുതൽ 15 വരെയുള്ള കാലയളവിൽ റിേട്ടൺ സമർപ്പിക്കാത്തവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. പലതവണ ഇവർക്ക് നോട്ടീസ് നൽകിയെങ്കിലും റിേട്ടൺ സമർപ്പിക്കാത്തതിനെ തുടർന്നാണ് നടപടിയെടുത്തതെന്ന് കേന്ദ്രം അറിയിച്ചു.
COMMENTS