പാചകവാതക വിതരണ തൊഴിലാളി സമരം: കണ്ണൂരിൽ ഹോട്ടലുകൾ പൂട്ടിത്തുടങ്ങി

05:28 AM
13/09/2017
കണ്ണൂർ: പാചകവാതക വിതരണ തൊഴിലാളികളുടെ സമരം അഞ്ചുദിവസം പിന്നിട്ടപ്പോൾ ഗ്യാസ് കാലിയായതിനാൽ കണ്ണൂർ നഗരത്തിലെ ഹോട്ടലുകൾ പൂട്ടിത്തുടങ്ങി. ജില്ല പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകരുടെ ഹോട്ടൽ 'കഫേശ്രീ' രണ്ടുദിവസമായി അടച്ചിട്ടിരിക്കുകയാണ്. സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുൾെപ്പടെ നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന സ്ഥാപനമാണ് കഫേശ്രീ. സെപ്റ്റംബർ ഏഴിനാണ് ബോണസ് നൽകാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. ബോണസ് സംബന്ധിച്ച് ലേബർ ഒാഫിസറുടെയും ജില്ല കലക്ടറുടെയും നേതൃത്വത്തിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് സി.െഎ.ടി.യു നേതൃത്വത്തിലുള്ള തൊഴിലാളികൾ സമരത്തിലേക്കെത്തിയത്. സമരം അവസാനിപ്പിക്കാനായി കലക്ടർ കഴിഞ്ഞദിവസം യോഗം വിളിച്ചുചേർത്തിരുെന്നങ്കിലും ഉടമകൾ പെങ്കടുക്കില്ലെന്നറിയിക്കുകയായിരുന്നു. വരുംദിവസങ്ങളിൽ സമരം ശക്തമായി തുടരുകയാണെങ്കിൽ ജനം കൂടുതൽ ദുരിതത്തിലാകും.
Loading...
COMMENTS