ബൈക്ക്​ യാത്രികൻ ലോറിക്കടിയില്‍ ചതഞ്ഞുമരിച്ചു

05:31 AM
13/10/2017
മംഗളൂരു: തൊക്കോട്ട് ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയില്‍ ചതഞ്ഞുമരിച്ചു. കെ.സി റോഡിലെ സലീമാണ് (30) വ്യാഴാഴ്ച രാവിലെ അപകടത്തില്‍പെട്ടത്. മംഗളൂരു നഗരത്തില്‍നിന്ന് തലപ്പാടിയിലേക്ക് പോവുകയായിരുന്ന യുവാവ് ബാലന്‍സ് തെറ്റി ലോറിക്കടിയില്‍ വീഴുകയായിരുന്നു. പിന്‍ചക്രങ്ങള്‍ക്കടിയില്‍പെട്ട തല ഹെല്‍മറ്റ് ഉള്‍പ്പെടെ ചതഞ്ഞ് തല്‍ക്ഷണം മരിച്ചു. സംഭവസ്ഥലത്തുനിന്ന് കഞ്ചാവുപൊതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.
COMMENTS