സർവകലാശാല ഇൻറർ കൊളീജിയറ്റ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്​ തുടങ്ങി

05:31 AM
13/10/2017
കണ്ണൂർ: കണ്ണൂർ സർവകലാശാല ഇൻറർ കൊളീജിയറ്റ് എ സോൺ ഫുട്ബാൾ ചാമ്പ്യൻഷിപ് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. കാഞ്ഞിരോട് നഹർ ആർട്സ് ആൻഡ് സയൻസ് കോളജി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടൂർണമ​െൻറിൽ 24 കോളജുകളാണ് പെങ്കടുക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്തു. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജോസഫ് േതാമസ് അധ്യക്ഷതവഹിച്ചു. കോളജ് ജനറൽ കൺവീനർ പി. മൊയ്തുഹാജി, സ്പോർട്സ് കമ്മിറ്റി കൺവീനർ പി.സി. ആസിഫ്, ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി അശോകൻ എന്നിവർ സംസാരിച്ചു. ടി.വി.പി. അസ്ലം സ്വാഗതം പറഞ്ഞു. ഉദ്ഘാടനമത്സരത്തിൽ സി.എ.എസ് പിണറായി ഇരിട്ടി ഇ.എം.എസ് കോളജിനെ 2-0ത്തിന് പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ കല്ലിക്കണ്ടി എൻ.എ.എം കോളജ് ഇരിട്ടി എം.ജി കോളജിനെ 3-0ത്തിന് പരാജയപ്പെടുത്തി. ഒരു ഗോളിന് മാനന്തവാടി ഗവ. കോളജിനെ തോൽപിച്ച് തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് മൂന്നാം മത്സരത്തിലും എടത്തൊട്ടി ഡി പോൾ കോളജിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി മലബാർ എൻജിനീയറിങ് കോളജ് നാലാം മത്സരത്തിലും ജേതാക്കളായി. അവസാന മത്സരത്തിൽ കൂത്തുപറമ്പ് എം.ഇ.എസ് കോളജ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മട്ടന്നൂർ കോൺകോഡ് േകാളജിനെ പരാജയപ്പെടുത്തി. വെള്ളിയാഴ്ച പ്രീ ക്വാർട്ടർ ഫൈനലിൽ കാഞ്ഞിരോട് നഹർ കോളജ് മാനന്തവാടി ഡബ്ല്യു.എം.ഒ കോളജിനെ നേരിടും.
COMMENTS