Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:57 AM GMT Updated On
date_range 2017-06-30T14:27:17+05:30ദാരുശിൽപ ദേശീയ ക്യാമ്പ്
text_fieldsകാസർകോട്: ദാരുശിൽപ മേഖലയിലെ പ്രഗല്ഭരെ പങ്കെടുപ്പിച്ച് ദേശീയതലത്തിൽ ദശദിന ക്യാമ്പ് ബേക്കൽ കോട്ടയിൽ നടക്കും. ജൂലൈ അഞ്ചുമുതൽ 14വരെ നടക്കുന്ന ക്യാമ്പിെൻറ ഭാഗമായി സായാഹ്നങ്ങളിൽ കലാപരിപാടികൾ അരങ്ങേറും. ദാരുശിൽപ മേഖലയിലെ പരമ്പരാഗതവും സമകാലികവുമായ പ്രയോഗരീതികൾ പുതിയ തലമുറയിലെ കലാവിദ്യാർഥികൾക്കും ആസ്വാദകർക്കും മനസ്സിലാക്കാൻ ഏറെ സഹായിക്കുന്ന രീതിയിലാണ് ക്യാമ്പ് രൂപകൽപന ചെയ്തത്. ക്യാമ്പിെൻറ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാനും സംഘാടകസമിതി രൂപവത്കരിക്കാനും പള്ളിക്കര ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഇന്ന് വൈകീട്ട് നാലിന് യോഗംചേരും.
Next Story