Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോണ്‍ഗ്രസിനകത്തെ...

കോണ്‍ഗ്രസിനകത്തെ മതേതരവാദികൾ ഇടതുപക്ഷത്ത് അണിനിരക്കണം ^ഇ.പി. ജയരാജന്‍

text_fields
bookmark_border
കോണ്‍ഗ്രസിനകത്തെ മതേതരവാദികൾ ഇടതുപക്ഷത്ത് അണിനിരക്കണം -ഇ.പി. ജയരാജന്‍ മട്ടന്നൂര്‍: കോണ്‍ഗ്രസിനകത്തെ മതേതരവാദികളും ന്യൂനപക്ഷങ്ങളും ദലിതരും ഇടതുപക്ഷത്തോടൊപ്പം അണിനിരക്കേണ്ട സമയമാണിതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എം.എല്‍.എ. സി.പി.എം മട്ടന്നൂര്‍ നഗരസഭ പരിധിയില്‍ നടത്തുന്ന വികസനമുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന ഏറ്റവും വലിയ ആപത്തായ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ല. സി.പി.എമ്മും ഇടതുപക്ഷവുമേ ഇതിനായി മുന്നിട്ടിറങ്ങിയിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഇ.പി. രാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം പി. പുരുഷോത്തമന്‍, ജാഥാലീഡര്‍ നഗരസഭ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍, മാനേജര്‍ പി. സുരേഷ്ബാബു, കെ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് രാവിലെ 10ന് പൊറോറയില്‍നിന്ന് ആരംഭിക്കുന്ന പര്യടനം വൈകീട്ട് ആറിന് കായല്ലൂരില്‍ സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story